പരപ്പനങ്ങാടിയില്‍ യുഡിഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി
പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ യു.ഡി.ഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളി. ഡിവിഷന്‍ 20 കീരനല്ലൂരില്‍ സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ച പി.വി. ഹാഫിസ് മുഹമ്മദ് ശുഹൈബിനെയാണ് വരണാധികാരി അയോഗ്യനാക്കിയത്. സംസ്ഥാന സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളായതിനാല്‍ മത്സരിക്കാന്‍ അയോഗ്യത കല്പിച്ച് പത്രിക തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം സൂക്ഷ്മ പരിശോധക്കിടെ പരപ്പനങ്ങാടിയിലെ ഡിവിഷന്‍ 17 ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്ന ഷമേജിന് സര്‍ക്കാര്‍ ജോലിയുണ്ടെന്ന വാദവുമായി പരപ്പനങ്ങാടിയിലെ ഒരു വക്കീലിന്റെ നേതൃത്വത്തില്‍ ആക്ഷേപവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഇരുപതാം ഡിവിഷനിലെ സ്ഥാനാര്‍ഥിയായ പി.വി. ഹാഫിസ് മുഹമ്മദ് ശുഹൈബും സര്‍ക്കാരുമായി മേല്‍നമ്പര്‍ പ്രകാരം കരാറിലേര്‍പ്പെട്ടിട്ടുള്ളതായി വരണാധികാരി മുമ്പാകെ സമര്‍പ്പിച്ചത്. മേല്‍ പ്രകാരം കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് വരണാധികാരി മുമ്പാകെ തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെ പത്രിക തള്ളുകയായിരുന്നു. നഗരസഭാ ചെയര്‍മാനായി യു.ഡി.എഫില്‍ ഉയര്‍ത്തിക്കാട്ടിയ സ്ഥാനാര്‍ഥിയായിരുന്ന ഇദ്ദേഹം. പകരം കീരനല്ലൂര്‍ ഡിവിഷന്‍ 20 ല്‍ കൂളത്ത് അസീസ് മത്സരിക്കും.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]