മലപ്പുറത്ത് കൂട്ടുകാരന്റെ സഹോദരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 35കാരന് കോടതിയില്‍ കീഴടങ്ങി

മലപ്പുറം: പതിനാറുകാരിയെ വിവാഹവാഗ്ദാനം നല്കി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി ഇന്നലെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി മുമ്പാകെ കീഴടങ്ങി. കോട്ടക്കല്‍ അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീന് (35) ആണ് ജഡ്ജി ടി പി സുരേഷ് ബാബു മുമ്പാകെ കീഴടങ്ങിയത്. 2020 സെപ്തംബര്‍ 23നാണ് കേസിന്നാസ്പദമായ സംഭവം. കൂട്ടുകാരന്റെ സഹോദരിയായ ബാലികയെ പ്രതി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് കേസ്. വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ താജുദ്ദീന് വീട്ടില്‍ ശ്രീകൃഷ്ണ പരുന്തിനെ സൂക്ഷിച്ചുവെന്ന കേസിലും പ്രതിയാണ്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കോട്ടക്കല്‍ സി ഐ കെ ഒ പ്രദീപാണ് കേസന്വേഷിക്കുന്നത്.
അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ധീന്റെ വീട്ടില്‍ കഴിഞ്ഞ മാസം പോലീസ് നടത്തിയ റെയ്ഡിലാണ് വീട്ടില്‍ കൂട്ടില്‍ വളര്‍ത്തുകയായിരുന്ന പരുന്തിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ പ്രതിക്കെതിരെ വനംവകുപ്പും കേസെടുത്തിരുന്നു. പരുന്തിനെ വനംവകുപ്പ് ഏറ്റെടുത്തു. പ്രതിയുടെ വീട്ടില്‍നിന്ന് ഫോറസ്റ്റ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് ശ്രീകൃഷ്ണപ്പരുന്തിനെ കസ്റ്റഡിയിലെടുത്തത്. കാളികാവ് റേഞ്ച് ഓഫീസര്‍ പി സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് എടരിക്കോട് അമ്പലവട്ടം സ്വദേശി കൊയപ്പ കോവിലകത്ത് താജുദ്ദീന്റെ വീട്ടില്‍ വളര്‍ത്തുന്ന ശ്രീകൃഷ്ണപ്പരുന്തിനെ കണ്ടെത്തിയത്. താജുദ്ദീനെതിരെ വന്യജീവി വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
മയക്കുമരുന്ന്, കഞ്ചാവ് കേസുകളില്‍ പിടിക്കപ്പെട്ട താജുദ്ദീനെതിരെ കോട്ടക്കല്‍ പൊലീസില്‍ പോസ്കോ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവിലായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പണവും ബൈക്കും നല്കി സംഘത്തില്‍ ചേര്‍ത്തായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. കോട്ടക്കല്‍ സ്വാഗതമാട് അപകടത്തില്‍ യുവാവ് മരിച്ചതിനുപിന്നിലും ലഹരി സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്ന ആരോപണമുണ്ട്.
ഈ സംഘങ്ങളുടെയെല്ലാം പ്രധാനിയാണ് താജുദ്ദീന്.
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]