പെരിന്തല്‍മണ്ണ ഇ.എം.ഇ എഞ്ചിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ റോബോട്ട് പുറത്തിറങ്ങി

മലപ്പുറം: കൊവിഡ് രോഗികളെ പരിചരിക്കാനും, ചികിത്സാരംഗത്തെ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനുമായി പെരിന്തല്‍മണ്ണ എംഇഎ എഞ്ചിനിയറിംഗ് കോളജ് വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഹംബോട്ട് ടെക്ക് നിര്‍മിച്ച റോബോട്ട് പുറത്തിറങ്ങി. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടിങ് ഉപയോഗിച്ച് ആരോഗ്യവകുപ്പിന് വേണ്ടിയാണ് നിര്‍മാണം. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്കാണ് ഇത് നല്‍കുന്നത്. രോഗികള്‍ക്ക് ഭക്ഷണം, മരുന്നുകള്‍ എന്നിവ എത്തിക്കുന്നതിന് വേണ്ടിയാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. മൊബൈല്‍ ഫോണും ലാപ്ടോപ്പും ഉപയോഗിച്ച്, രോഗികളുമായി സമ്പര്‍ക്കം വരാതെ തന്നെ റോബോട്ടിനെ നിയന്ത്രിക്കാനാവും.സ്വയം അണുനശീകരണം നടത്താനുള്ള സംവിധാനംകൂടി ഉള്‍പെടുത്തിയാണ് ഇത് തയ്യാറാക്കിയത്. പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനീയറിംഗ് കോളജിലെ പി. മുഹമ്മദ് നിയാസ്, കെ. ഹസന് റിസ്വാന്, പി.വി മുഹമ്മദ് മന്‍സൂര്‍ എന്നീ വിദ്യാര്‍ഥികളുടെ ഹംബോട്ട് ടെക്ക് എന്ന വിദ്യാര്‍ഥി സംരംഭമാണ് ഈ ആശയത്തിന് പിന്നില്‍. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യുണിക്കേഷന് പ്രൊഫസര്‍മാരായ എന്‍. രാജീവ്, എം.കെ. മനോജ് എന്നിവരാണ് സാങ്കേതിക ഉപദേശകര്‍.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]