നിലമ്പൂര്‍ വടപുറം പാലത്തിനു സമീപം ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

നിലമ്പൂര്‍: വടപുറം പാലത്തിനു സമീപം ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നിലമ്പൂരില്‍ ടൂ വീലര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന കാപ്പില്‍ സ്വദേശി തേമ്പട്ടിയില്‍ ദേവദാസനാണ്(52) മരിച്ചത്.വ്യാഴാഴ്ച രാവിലെയാണ്് സംഭവം.
നിലമ്പൂര്‍ ജ്യോതിപ്പടിയില്‍ കെ.വി.ആര്‍ ഓട്ടോമൊബൈല്‍സിനു സമീപം അഖില ഓട്ടോ ഗാരേജ് എന്ന പേരില്‍ ടൂ വീലര്‍ വര്‍ക്ക്ഷോപ്പ് നടത്തി വരികയായിരുന്നു. രാവിലെ ജോലിക്കായി വീട്ടില്‍ നിന്നും നിലമ്പൂരിലേക്ക് വരുന്ന വഴിക്കാണ് അപകടമുണ്ടായത്. തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജയശ്രീയാണ് ഭാര്യ. അഖില, അഞ്ജു എന്നിവര്‍ മക്കളാണ് രാാകേഷ് ,പ്രവീണ്‍ എന്നിവര്‍ മരുമക്കളും.പോസ്റ്റുമോര്‍ട്ടം നടപടികള്‍ ജില്ലാ ആശുപത്രിയില്‍നടത്തി.

Sharing is caring!