മലപ്പുറത്ത് കരാട്ടെ പഠിക്കാന്‍ വന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത് കരാട്ടെ മാസ്റ്റര്‍തന്നെ

മലപ്പുറം: മലപ്പുറത്ത് കരാട്ടെ പഠിക്കാന്‍ വന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത് കരാട്ടെ മാസ്റ്റര്‍തന്നെ.തുടര്‍ന്ന് പ്രതി മൊബൈലില്‍ ചിത്രങ്ങളെടുത്ത് ഭീഷണി തുടങ്ങി. പല തവണ ഇക്കാര്യം പറഞ്ഞ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും മൊബൈലില്‍ പ്രതി എടുത്ത കുട്ടിയുടെ ചിത്രങ്ങള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നാതയും പെണ്‍കുട്ടി മൊഴി നല്‍കി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലപ്പുറം വള്ളിക്കുന്ന് മുണ്ടിയന്‍കാവ്പറമ്പ് തെറാണി സബിന്‍ (21)നെ യാണ് പരപ്പനങ്ങാടി ഇന്‍സ്പെക്ടര്‍ ഹണി കെ ദാസിന്റെ നേതൃത്വത്തില്‍ ഇന്ന് അറസ്റ്റ് ചെയ്തത്. കരാട്ടെ അധ്യാപകനായ പ്രതി കരാട്ടെ പഠിക്കാന്‍ വന്ന കുട്ടിയെ പ്രണയം നടിച്ച് ബന്ധു വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പിന്നീട് പലതവണ ഇതേകാര്യം പറഞ്ഞു പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും മൊബൈലില്‍ പ്രതി എടുത്ത കുട്ടിയുടെ ചിത്രങ്ങള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നാതയും പെണ്‍കുട്ടി മൊഴി നല്‍കി. ഭീഷണി സഹിക്കവയ്യാതെ കുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Sharing is caring!