ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം: എ.വിജയരാഘവന്‍

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് എല്ലാ നടപടിക്രമങ്ങളും  പൂര്‍ത്തിയാക്കിയ ശേഷം: എ.വിജയരാഘവന്‍

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. അവധാനതയോടു കൂടിയ ശരിയായ അന്വേഷണമാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ്. അവധാനതയോട് കൂടിയുള്ള ശരിയായ അന്വേഷണമാണ് ഈ കാര്യത്തില്‍ നടന്നത്. പൊടുന്നനെ അറസ്റ്റ് ചെയ്തതല്ല. നേരത്തെ പ്രതി ചേര്‍ത്തതാണ്. ഇതുവരെ മാധ്യമങ്ങളും പ്രതിപക്ഷവും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാത്തത് എന്താണെന്നായിരുന്നു ചോദിച്ചിരുന്നത്. പ്രതിപക്ഷം ഇബ്രാഹിം കുഞ്ഞിനെ രാഷ്ട്രീയമായി ന്യായീകരിക്കുവാന്‍ നിര്‍ബന്ധിതരായതുകൊണ്ടാണ് എല്‍.ഡി.എഫിനെതിരെ തിരിയുന്നത്” വിജയരാഘവന്‍ പ്രതികരിച്ചു. പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് രാവിലെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

Sharing is caring!