ഇബ്രാഹീം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിംലീഗ് എം.എല്‍.എ വി.കെ ഇബ്റാഹീം കുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ളതെന്ന് കുഞ്ഞാലിക്കുട്ടി. അറസ്റ്റ് അനവസരത്തിലുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടത് മുന്നണി കണ്‍വീനര്‍ ഇത് നേരത്തെ തന്നെ പറഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് അറസ്റ്റ് നടക്കുന്നതെന്നാണ് ലീഗ് ആരോപിക്കുന്നത്. ഇത് അറസ്റ്റ് ആവശ്യമില്ലാത്ത കേസാണെന്നും ഇപ്പോള്‍ സര്‍ക്കാരിന് മറ്റ് വിവാദങ്ങളും പ്രശ്നങ്ങളും ബാലന്‍സ് ചെയ്യാന്‍ വേണ്ടി നടത്തുന്ന നാടകമാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
അറസ്റ്റ് ഉണ്ടാവുമെന്ന് നേരത്തെ തന്നെ വിവരമുണ്ടായിരുന്നതായി കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അറസ്റ്റിനായി രണ്ട് മൂന്ന് ദിവസങ്ങളായി യോഗങ്ങള്‍ ചേര്‍ന്നുവെന്നും, നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് നടന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നു. ഇടത് മുന്നണി നീക്കത്തിനെതിരെ വ്യാപക പ്രചരണം നടത്താനാണ് ലീഗിന്റെ തീരുമാനം.അറസ്റ്റ് ചെയ്യേണ്ടിയിരുന്നുവെങ്കില്‍ അപ്പോള്‍ തന്നെ ചെയ്യണമായിരുന്നു, തോന്നുമ്പോള്‍ ചെയ്യാന്‍ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]