മങ്കട കോളജിലേക്ക് പോകുന്ന പെണ്‍കുട്ടികള്‍ക്കമുന്നില്‍ വിജനമായ വഴിയില്‍വെച്ച് വസ്ത്രം നീക്കി സ്വകാര്യ ഭാഗങ്ങള്‍ പുറത്തിട്ടു പ്രതി അറസ്റ്റില്‍

മലപ്പുറം: മങ്കട കോളജിലേക്ക് പോകുന്ന പെണ്‍കുട്ടികള്‍ക്കമുന്നില്‍ വിജനമായ വഴിയില്‍വെച്ച്
വസ്ത്രം നീക്കി സ്വകാര്യ ഭാഗങ്ങള്‍ പുറത്തിട്ടു കാണിച്ച പ്രതി അറസ്റ്റില്‍. പെണ്‍കുട്ടികള്‍ കോളജിലേക്കുപോകുന്ന വിജനമായി വഴിയില്‍ കാത്തിരുന്ന ശേഷം പെണ്‍കുട്ടികള്‍ അടുത്തെത്തിയപ്പോള്‍ ബൈക്കിലിരുന്നു വസ്ത്രം നീക്കി സ്വകാര്യ ഭാഗങ്ങള്‍ പ്രദശിപ്പിച്ച മലപ്പുറം വെങ്ങാട് തോട്ടത്തൊടി ഫൈസല്‍(32)ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചക്ക് നാലംഗ വിദ്യാര്‍ഥിനികള്‍ പരീക്കു പോകുന്ന സമയത്താണ് സംഭവമുണ്ടായത്. റോഡിലെ വിജനമായ സ്ഥലത്ത് പ്രതി തന്റെ ബൈക്കിലിരുന്നു വസ്ത്രം നീക്കി സ്വകാര്യ ഭാഗങ്ങള്‍ കാണിച്ചു അപമാനിക്കുകയായിരുന്നു. തുടര്‍ന്നു കോളജ് അധികൃതര്‍ക്കു വിദ്യാര്‍ഥിനികള്‍ പരാതി നല്‍കി.ഈ പരാതി കൊളത്തൂര്‍ സ്റ്റേഷനിലേക്കു കൈമാറിയതിനെത്തുടര്‍ന്നു പോലീസ് വിദ്യാര്‍ഥിനികളുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതി ഉപയോഗിച്ച സ്‌കൂട്ടറിനെപ്പറ്റിയും പരിസരങ്ങളിലും അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കണ്ടെത്തി സ്റ്റേഷനില്‍ വിളിച്ചു വരുത്തിയതോടെ വിദ്യാര്‍ഥിനികള്‍ ഇയാളെ തിരിച്ചറിഞ്ഞു. ഇയാള്‍ മുമ്പും ഇത്തരം കുറ്റങ്ങള്‍ ചെയ്തിരുന്നതായും പരാതി ലഭിക്കാത്തതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. പ്രതി ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.

Sharing is caring!