തിരൂരിലെ ടി.വി.എന്‍ ന്യൂസ് ചാനല്‍ ഓഫിസില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം

തിരൂരിലെ ടി.വി.എന്‍  ന്യൂസ് ചാനല്‍  ഓഫിസില്‍ ഗുണ്ടാ  സംഘത്തിന്റെ  ആക്രമണം

തിരൂര്‍: തിരൂരിലെ ടി.വി.എന്‍ ന്യൂസ് ചാനലില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. വനിതാ ജീവനക്കാരിക്ക് നേരെ കയ്യേറ്റം. തിരൂര്‍ ബി.ആര്‍.സി ജീവനക്കാരനായ യാസീനും കണ്ടാലറിയുന്ന പത്തോളം ആളുകളും ഓഫിസില്‍ അതിക്രമിച്ച് കയറിയാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. കമ്പ്യൂട്ടര്‍ നശിപ്പിച്ച സംഘം ഒരു മാസത്തോളം അപ് ലോഡ് ചെയ്ത യൂ റ്റിയൂബ് വീഡിയോകള്‍ ഡിലീറ്റാക്കുകയും ചെയ്തു. സംഭവത്തില്‍ തിരൂര്‍ പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് റെജി നായര്‍, സെക്രട്ടറി എം.പി റാഫി എന്നിവര്‍ ആവശ്യപ്പെട്ടു.

Sharing is caring!