മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് 58സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക്  58സ്ഥാനാര്‍ത്ഥികള്‍  പത്രിക നല്‍കി

മലപ്പുറം: ജില്ലാ പഞ്ചായത്തിലേക്ക് നവംബര്‍ 17ന് 26 ഡിവിഷനില്‍ നിന്നായി 58 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി. മൊത്തം 84 സെറ്റ് പത്രികകളാണ് നല്‍കിയത്. വൈകിട്ട് 3 മണിക്ക് എത്തിയ സ്ഥാനാര്‍ത്ഥികള്‍ക്ക് ടോക്കണ്‍ നല്‍കിയാണ് രാത്രി വൈകിയും ഉപവരണാധികാരിയായ എ.ഡി.എം . എന്‍.എം. മെ ഹറലി പത്രികകള്‍ സ്വീകരിച്ചത്. ചൊവ്വാഴ്ച പൊതുവെ പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥികള്‍ കാണിച്ചിരുന്ന വിമുഖത ഇന്നലെ പത്രികാസമര്‍പ്പണത്തിലുണ്ടായില്ല.
26 വനിതകളും 32 പുരുഷന്‍മാരുമാണ് പത്രിക നല്‍കിയത്.
വഴിക്കടവ് (2 വനിതകള്‍) കരുവാരക്കുണ്ട്
(2 വനിതകള്‍)
വണ്ടൂര്‍ (3 പുരുഷന്‍മാര്‍) പാണ്ടിക്കാട്
(2 വനിതകള്‍) ആനക്കയം (2 വനിതകള്‍)
മക്കരപറമ്പ് (1 പുരുഷന്‍) എടയൂര്‍ (2 പുഷന്‍മാര്‍) ആതവനാട് (3 പുഷന്‍മാര്‍)
എടപ്പാള്‍ (2 പുഷന്‍മാര്‍)
ചങ്ങരംകുളം (2 വനിതകള്‍)
മാറഞ്ചേരി (3 പുഷന്‍മാര്‍) മീഗലം (2 പുഷന്‍മാര്‍) തിരുനാവായ (2 പുഷന്‍മാര്‍)
നിറമരുതൂര്‍ (4 പുഷന്‍മാര്‍)
രണ്ടത്താണി (2 വനിതകള്‍)
നന്നമ്പ്ര (2 വനിതകള്‍)
എടരിക്കോട് (1 പുരുഷന്‍)ഒതുക്കുങ്ങല്‍ (1 വനിത) പൂക്കോട്ടൂര്‍ (4 പുഷന്‍മാര്‍) വേങ്ങര (1 വനിത) തേഞ്ഞിപ്പലം (1 വനിത) കരിപ്പൂര്‍ (2 പുഷന്‍മാര്‍)
വാഴക്കാട് (3 വനിതകള്‍)
അരീക്കോട് (3 വനിതകള്‍)
എടവണ്ണ (3 വനിതകള്‍)
തൃക്കലങ്ങോട് (3 പുരുഷന്‍മാര്‍) എന്നിങ്ങനെയാണ് പത്രിക നല്‍കിയത്.
നാളെയാണ് (നവംബര്‍ 19)പത്രിക നല്‍കാനുള്ള അവസാന തിയ്യതി

Sharing is caring!