കരിപ്പൂര്‍ അപകടം: അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി തള്ളി

കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി തള്ളി. അഭിഭാഷകനായ യശ്വന്ത് ഷേണായിയുടെ ഹരജിയാണ് തള്ളിയത്.
ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കുറവുകള്‍ ഉളളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കേന്ദ്ര സര്‍ക്കാരിനോ മറ്റോ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
അപകടത്തെക്കുറിച്ച് ഒരു തുറന്ന അന്വേഷണം നടത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. സുപ്രിം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയുടെയോ നേതൃത്വത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം.

Sharing is caring!