അഞ്ചുകുരുന്നുകളുടെ ജീവന്‍ രക്ഷിച്ച കുട്ടുകാര്‍ക്ക് ആദരം

അഞ്ചുകുരുന്നുകളുടെ ജീവന്‍ രക്ഷിച്ച  കുട്ടുകാര്‍ക്ക് ആദരം

മലപ്പുറം: കൂട്ടുകാരുടെ ധീരതയില്‍ ജീവന്‍ തിരിച്ചുകിട്ടിയത് അഞ്ചുകുട്ടികള്‍ക്ക്. മൂവര്‍സംഘത്തിന് നാട്ടുകാരുടെ ആദരം. കടലുണ്ടിപ്പുഴയില്‍ ഇരുമ്പോത്തിന്‍ കടവിനടുത്ത് മണമ്മല്‍ തിരുത്തികടവില്‍
കുളിക്കാന്‍ പോയ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ചെറിയ പെണ്‍കുട്ടി മണലെടുത്ത കുഴിയിലേക്ക് തെന്നി മുങ്ങിപോയപ്പോള്‍ അവളെ രക്ഷിക്കാനുളള ശ്രമത്തിലാണ് സഹോദരിമാരും സഹോദരനുമടങ്ങുന്ന അഞ്ച് കുട്ടികള്‍ അപകടത്തില്‍പെട്ടത്.
ആദ്യം മുങ്ങിയ കുട്ടിയെ പിതാവ് തന്നെ രക്ഷിച്ചെങ്കിലും തളര്‍ന്ന് പോയിരുന്നു. കുട്ടികളുടെ മാതാവിന്റെ നിലവിളി കേട്ടാണ് തൊട്ടപ്പുറത്ത് മൊബൈല്‍ ഫോണ്‍ നോക്കിയിരുന്ന സഹോദരന്‍ ഷാമില്‍ എം, ടി പി അജ്മല്‍, കെ മുഹമ്മദ് ഷാമിലും ഓടിയെത്തി പുഴയിലേക്ക് എടുത്തു ചാടി എല്ലാവരെയും രക്ഷപ്പെടുത്തിയത്.16 വയസ് മാത്രം പ്രായമുളള കുട്ടികളാണ് രക്ഷക്കെത്തിയ മൂവരും. വെള്ളത്തില്‍ മുങ്ങിയ ബാലികമാര്‍ 14 വയസില്‍ താഴെയുള്ളവരും.
പുഴയോരവാസികളായ ഈ യുവാക്കളുടെ ധീരമായ പ്രവര്‍ത്തിയാണ് ഒരു നാടിനെയും, കുടുംബത്തെയും കണ്ണീരില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഒഴുക്കില്‍പെട്ട എല്ലാവരും സഹോദരങ്ങളായ മൂന്ന് പേരുടെ മക്കളാണ്. ധീരരായ ഈ യുവാക്കളെ നാട്ടിലെ രാഷ്ട്രീയ, മത സംഘടനയിലെപ്രവര്‍ത്തകരെത്തി ആദരിച്ചു.

Sharing is caring!