മലപ്പുറം ഒതുക്കുങ്ങലില്‍ സ്ഥാനാര്‍ഥിമാരെല്ലാം ‘ഹസീന’മാര്‍
മലപ്പുറം ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡായ തെക്കുമുറിയിലെ സ്ഥാനാര്‍ഥിമാരെല്ലാം ‘ഹസീന’മാര്‍. ഇതില്‍ രണ്ട് സ്ഥാനാര്‍ഥികളുടെ വീട്ടുപേരും സമാനം. കുരുണിയന് ഹസീനമാരാണ് വാര്‍ഡിലെ എല്‍.ഡി.എഫിന്റയും യു.ഡി.എഫിന്റെയും സ്ഥാനാര്‍ത്ഥികള്‍. തറവാട്ടുപേര് ഒന്നാണെങ്കിലും ഇരുവരും തമ്മില്‍ ബന്ധമൊന്നുമില്ല. കൈതക്കല്‍ ഹസീനയാണ് ഇവിടെ എസ്.ഡി.പിഐയുടെ സ്ഥാനാര്‍ഥി. ഒതുക്കങ്ങലില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പും കുരുണിയന് കുടുംബത്തിലെ രണ്ടു പേര് മത്സരരംഗത്തുണ്ടായിരുന്നു. ഹമീദും മായിനും. മൂന്നം വാര്‍ഡിലെ നിലവിലെ ജനപ്രതിനിധി എല്‍.ഡി.എഫിലെ മായിനാണ്. ഇത്തവണ വനിതാ സംവരണമായതോടെ ഹസീനയ്ക്ക് സീറ്റ് ലഭിച്ചു. നേരത്തെ രണ്ടാം വാര്‍ഡില്‍ മത്സരിച്ച ഹസീന ഇക്കുറി സ്വന്തം വാര്‍ഡില്‍ നിന്നും ജനവിധി തേടുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹസീന മൂന്നാം തവണയാണ് മൂന്നാം വാര്‍ഡില്‍ നിന്നും മത്സരിക്കുന്നത്. ആദ്യ തെരഞ്ഞെടുപ്പില്‍ പാറക്കല്‍ റസിയയെ പരാജയപ്പെടുത്തിയപ്പോള്‍ ലഭിച്ചത് പഞ്ചായത്ത് ഉപാധ്യക്ഷസ്ഥാനം. രണ്ടാം തവണ ജനറല്‍ സീറ്റായിരുന്നെങ്കിലും മത്സരിച്ചത് ഹസീനയായിരുന്നു. എന്നാല്‍ എതിര് സ്ഥാനാര്‍ത്ഥി കുരുണിയന് മായിനായിരുന്നു വിജയം. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കൈതക്കല്‍ ഹസീന രണ്ടാം തവണയാണ് ജനവിധി തേടുന്നത്. ഒരേ പേരുള്ള മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിനിറങ്ങിയതോടെ മുന്നണികളും ആവേശത്തിലാണ്. അതേപോലെ തങ്ങളുടെ വോട്ടര്‍മാര്‍ സ്ഥാനാര്‍ഥികളെ മാറി വോട്ടുചെയ്യുമോ എന്ന ഭയവുമുണ്ട്. ഇതുപോലെ മറ്റുള്ളവരുടെ വോട്ടുകള്‍ തനിക്കും ലഭിക്കാനുള്ള സാധ്യതയുണ്ടെന്നതിനാല്‍ ചെറിയൊരു ആശ്വാസവും സ്ഥാനാര്‍ഥികള്‍ക്കുണ്ട്. ഇതിനാല്‍ തന്നെ വോട്ടര്‍മാരെ കാണുമ്പോള്‍ സ്ഥാനാര്‍ഥികള്‍ കൃത്യമായ തന്റെ അടയാളങ്ങള്‍ വ്യക്തമായി പറയാന്‍ ശ്രമിക്കുന്നുണ്ട്. ഉറപ്പുള്ള പ്രായമുള്ള വോട്ടര്‍മാരില്‍ തെരഞ്ഞെടുപ്പ് ചിഹ്നഹ് നം നോക്കിവോട്ടുചെയ്യാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശപ്പെടുന്നത്.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]