ഹജ്ജ്: കരിപ്പൂരില്‍ നിന്നും യാത്ര പുന:സ്ഥാപിക്കണം

ഹജ്ജ്: കരിപ്പൂരില്‍  നിന്നും യാത്ര പുന:സ്ഥാപിക്കണം

തിരൂരങ്ങാടി: 2021 ലെ ഹജ്ജ് യാത്രക്ക് കരിപ്പൂരില്‍ നിന്നും വിമാന യാത്രാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ശാഖാ മെമ്പേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു. രാജ്യത്തെ 16 ഹജ്ജ് ഹൗസുകളില്‍ രണ്ടാം സ്ഥാനത്തുള്ള കരിപ്പൂര്‍ ഹജ്ജ് ഹൗസിനെ നോക്കുകുത്തിയാക്കി സ്വകാര്യ മേഖലയിലെ വിമാനത്താവളങ്ങളെ സഹായിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണം. ഭൂരിപക്ഷം യാത്രക്കാരുടെയും സൗകര്യങ്ങള്‍ കൂടി പരിഗണിച്ച് സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്നും മീറ്റ് ആവശ്യപ്പെട്ടു. നിര്‍ഭയ ജീവിതം, സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തില്‍ 2021 ഏപ്രിലില്‍ നടക്കുന്ന ഓണ്‍ലൈന്‍ സമ്മേളനത്തിന്റെ മുന്നോടിയായാണ് മെമ്പേഴ്‌സ് മീറ്റ് നടത്തിയത്. ഡിസംബര്‍ ആറിന് പ്രഖ്യാപന സമ്മേളനം നടക്കും. തിരൂരങ്ങാടി മണ്ഡലത്തിലെ- കക്കാട് തിരൂരങ്ങാടി ചെമ്മാട് കരിപറമ്പ്- ചെറുമുക്ക് കുണ്ടൂര്‍ – കളിയാട്ടമുക്ക് കുന്നത്ത് പറമ്പ്- എന്നീ ശാഖകളിലാണ് മീറ്റ് നടത്തിയത്. പ്രമുഖ ക്വുര്‍ആന്‍ പണ്ഡിതന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി അദ്ധ്യക്ഷ്യത വഹിച്ചു. ഹുസൈന്‍ സലഫി, ടി.കെ. അശ്‌റഫ്, ഹാരിസ് ഇബ്‌നു സലീം, സി.പി.സലീം, കെ.താജുദ്ദീന്‍ സ്വലാഹി, അര്‍ഷദ് അല്‍ ഹികമി എന്നിവര്‍ സംസാരിച്ചു.

Sharing is caring!