മലപ്പുറം തേഞ്ഞിപ്പലത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ലീഗില്‍ പൊട്ടിത്തെറി

തേഞ്ഞിപ്പലം: ഗ്രാമപഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനത്തിന് പിന്നാലെ തേഞ്ഞിപ്പലത്ത് മുസ് ലിം ലീഗ് വാര്‍ഡ് കമ്മറ്റികളില്‍ പൊട്ടിത്തെറി. 1,3, 7,13 വാര്‍ഡുകളില്‍ ലീഗിന്റെ ഒരു വിഭാഗം ഭാരവാഹികള്‍ രാജിവെച്ചു. ഏഴ്, 13 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. എഴാം വാര്‍ഡില്‍ നിലവിലെ ബാങ്ക് പ്രസിഡന്റിന് സീറ്റ് നല്‍കിയതിനെതിരെ ഒരു വിഭാഗം റിബലായി മല്‍സരിക്കാനുള്ള ഒരുക്കത്തിലുമാണ്.
13 ലെസ്ഥാനാര്ഥിക്ക് പാര്‍ട്ടി സഹകരണ ബാങ്കില്‍ ജോലി നല്കിയ ആളുമാണ്.
മറ്റു വാര്‍ഡുകളില്‍ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുരുന്നെങ്കിലും ഏഴ്, 13 വാര്‍ഡുകളില്‍ ഇന്നലെയാണ് പ്രഖ്യാപനം വന്നത്. മണ്ഡലം കമ്മറ്റി വരെ ഇടപെട്ടാണ് അവസാനം പ്രഖ്യാപനം വന്നത് എന്നറിയുന്നു. . ഇവര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുന്നതിനെതിരെ ഒരു വിഭാഗം ശക്തമായി രംഗത്ത് വന്നിരുന്നു. ഇത് മറികടന്ന് ഇവരെ തന്നെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് കടക്കാട്ടു പാറയില്‍ ലീഗ് കമ്മറ്റി വരെ പിരിച്ച് വിട്ട് രാജിവെച്ചത്. പ്രവര്‍ത്തകര്‍ ഈ സ്ഥാനാര്‍ഥിക്ക് വോട്ടില്ലന്ന് വാട്സ് ആപ്പ് സ്റ്റാറ്റസ് വരെ വച്ചിട്ടുണ്ട്.
അതെ സമയം കഴിഞ്ഞ തവണ നിരവധി വികസനങ്ങള്‍ നടപ്പാക്കി ജനശ്രദ്ധ പിടിച്ച് പറ്റിയ കള്ളിയില്‍ സവാദിന് സീറ്റ് നല്‍കാത്തതിനെ തിരെയും പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. അതത് വാര്‍ഡുകളിലുള്ളവരെ പരിഗണിച്ചാല്‍ മതിയെന്ന നേതൃത്വത്തിന്റെ നിര്‍ദ്ദേശമാണ് കാരണമെന്ന് പറയപ്പെടുന്നു. എന്നാല്‍ 16 ാം വാര്‍ഡിലെ സ്ഥാനാര്‍ഥി ഈ വാര്ഡുകാരനെല്ലാത്തതിനെയും പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ബാലറ്റിലൂടെ നേതൃത്വത്തിന് മറുപടി നല്കാനിരുക്കുകയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ കാരണം മറ്റു വാര്‍ഡുകളിലും വോട്ട് ചോര്‍ച്ചയുണ്ടാകുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.17 സീറ്റില്‍ 10 ഇടത്ത് ലീഗും, ഏഴിടത്ത് കോണ്‍ഗ്രസുമാണ് മുന്നണി സംവിധാനത്തില്‍ മല്‍സരിക്കുന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ഥി പട്ടികക്ക്
പഞ്ചായത്ത് ഉന്നതാധികാര സമിതി അംഗീകാരം നല്കി. ചെയര്മാന് പി.വി.മൊയ്തീന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി. കെ മഹമ്മദ് ഷെറീഫ്, ശശിധരന് പെരാട്ട്, എ.പി.മുഹമ്മദ്, പ്രസന്നചന്ദ്രന്‍ , ടി.പി.ഉസ്മാന് എന്നിവര്‍ സംസാരിച്ചു.
RECENT NEWS

മലപ്പുറം പോലീസിന്റെ മിന്നൽ പരിശോധന; കൊണ്ടോട്ടിയിൽ 50 കിലോ കഞ്ചാവ് പിടികൂടി
കൊണ്ടോട്ടി: വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 50 കിലോ കഞ്ചാവ് മലപ്പുറം ഡാൻസാഫ് നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂഖ് സ്വദേശി കെ പി ജിബിൻ (26), കടലുണ്ടി പെരിയമ്പലം സ്വദേശി [...]