തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ലീഗ് സ്ഥാനാര്‍ത്ഥികളില്‍ മാറ്റം

മലപ്പുറം: ഡിസംബര്‍ 14ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളില്‍ മാറ്റം. നേരത്തെ മുസ്ലിംലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് ഏലംകുളം ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് നിര്‍ദ്ദേശിച്ചിരുന്ന പാതാരി അമീര്‍ വ്യക്തിപരവും കുടുംബപരവുമായ ചില പ്രയാസങ്ങള്‍ കാരണം മത്സരത്തിനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് എടയൂര്‍ ഡിവിഷനില്‍ നിന്ന് മത്സരിക്കുന്നതിന് നിര്‍ദ്ദേശിച്ചിരുന്ന മുസ്ലിംയൂത്ത്ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി. അഷ്റഫിനെ ഏലംകുളം ഡിവിഷനിലേക്ക് സ്ഥാനാര്‍ത്ഥിയായി മാറ്റി നിശ്ചയിച്ചു. എടയൂര്‍ ഡിവിഷനില്‍ എ.പി. സബാഹിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതായും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റും പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാനുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]