ഉപ്പയെ പാട്ടുപാടി ജയിപ്പിക്കാന്‍ മലപ്പുറത്തെ ഒമ്പതാംക്ലാസുകാരി

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പിതാവിനെ പാട്ടുപാടി വിജയിപ്പിക്കാനായി കുഞ്ഞുമകളും രംഗത്ത്. കുറുവ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ കൂരി മുസ്തഫയെ പാട്ടും പാടി ജയിപ്പിക്കാനായി ഗായിക കൂടിയായ മകള്‍ ഫാത്തിമ ദില്‍ന ഒപ്പമുണ്ട്.
‘ ഒന്നാം വാര്‍ഡിന് സാരഥിയാം’ ‘നാട്ടുകാരുടെ കണ്മണിയാം’ എന്ന പാട്ട് ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ കൂടി ശ്രവിച്ചത്. കൂടാതെ രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി ഉപ്പൂടന്‍ അബൂബക്കറിന്റെ തെരഞ്ഞെടുപ്പ് ഗാനവും, കുറുവ പഞ്ചായത്ത് ഭരണ സമിതി കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസന നേട്ടങ്ങളെ കുറിച്ചും, ഊരകം പഞ്ചായത്ത് ഏഴാം വാര്‍ഡ് സ്ഥാനാര്‍ഥി പികെ അഷറഫിന് വേണ്ടിയും ദില്‍ന പാട്ട് പാടിയിട്ടുണ്ട്.മലപ്പുറം സെന്റ് ജമ്മാസ്സ് ഗേള്‍സ് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദില്‍ന കുട്ടിക്കാലം മുതല്‍ക്കേ സംഗീത രംഗത്ത് സജീവമാണ്. മലപ്പുറം മെഹ്ഫില്‍ മാപ്പിള കലാ അക്കാദമിയില്‍ മാപ്പിളപ്പാട്ട് പരിശീലനവും നടത്തി വരുന്നു.

Sharing is caring!