നിലമ്പൂര്‍കാട്ടിലെ ഗുഹയില്‍ ജനിച്ച വിനോദ് ഇനി പി.എച്ച്.ഡി.വിദ്യാര്‍ഥി
മലപ്പുറം: നിലമ്പൂര്‍ ഉള്‍ക്കാട്ടിലെ ഗുഹയില്‍ ജനിച്ച വിനോദിനെ അക്ഷരമുറ്റത്തെത്തിച്ചത് പഴം നല്‍കാമെന്ന വാഗ്ദാനം നല്കി. ചോലനായ്ക്ക വിഭാഗത്തിലെ ആദ്യ പ്ലസ്ടു കാരന് കുസാറ്റില്‍നിന്നും എം.ഫില്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ പി.എച്ച്.ഡി.വിദ്യാര്‍ഥിയും. വിനോദിന്റെ മുന്നേറ്റം അഭിമാനകരം. ചോലനായ്ക്ക, കാട്ടുനായ്ക്ക ആദിവാസി വിഭാഗങ്ങളെ കുറിച്ചാണ് പി.എച്ച്.ഡി പഠനം. കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി(കുസാറ്റ്)യില്‍ പി.കെ.ബേബിക്ക് കീഴിലാണ് പഠനം ഇവിടെവെച്ചുവെച്ചുതന്നെയാണ് അപ്ലെഡ് ഇക്കണോമിക്സില്‍ വിനോദ് എം.ഫില്‍ പൂര്‍ത്തീകരിച്ചതും.
നിലമ്പൂര്‍ മാഞ്ചീരി കോളനിയിലെ മണ്ണള ചെല്ലന്റെയും വിജയയുടെയും മകനായ വിനോദിന്റെ ലക്ഷ്യം ആദിവാസികളുടെ ഉന്നമനത്തിനുതകുന്ന മികച്ചൊരു ജോലിനേടുക എന്നതാണ്. ഇതിലൂടെ താന്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും വിനോദ് കരുതുന്നു. നാട്ടില്‍നിന്ന് 35 കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലെ ഗുഹയിലും പരിസരങ്ങളിലുമായാണ് വിനോദ് വളര്‍ന്നത്. രാജ്യത്തുതന്നെ അവശേഷിക്കുന്ന അഞ്ഞൂറില്‍ താഴെയുള്ള ഗുഹാവാസികളാണു ചോലനായ്ക്കര്‍. ഇവരില്‍ ഭൂരിഭാഗവും ഇപ്പോഴും പുറംലോകവുമായി ബന്ധപ്പെടാതെ കഴിയാന്‍ ആഗ്രഹിക്കുന്നവരാണ്. വിനോദിന് അഞ്ചുവയസുള്ളപ്പോഴാണ് കുടുംബം നാട്ടിന്‍പുറത്തുനിന്ന് 20 കിലോമീറ്റര്‍ അകലെ മാഞ്ചീരി കോളനിയിലേക്കു താമസം മാറ്റിയത്. ബാല്യത്തില്‍ കാട്ടുവിഭവങ്ങള്‍ മാത്രമായിരുന്നു വിനോദിന്റെ ഭക്ഷണം.
. കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച്, ട്രെയിനിങ് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ് (കിര്‍താഡ്സ്) ഡയറക്ടറായിരുന്ന എന്‍. വിശ്വനാഥന് നായരാണു വിനോദിനെ, അക്ഷരങ്ങളുടെ ലോകത്തേക്കു നയിച്ചത്. വിനോദ് ഉള്‍പ്പെടെ മൂന്നുപേരെ വിശ്വനാഥന്‍നായര്‍ പഴം നല്കി സൗഹൃദംകൂടിയാണ് കാടിറക്കി നിലമ്പൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍(എം.ആര്.എസ്) ചേര്‍ത്തത്.
കാട്ടില്‍നിന്നും പറിച്ചുനടാനാണ് ഉദ്യോഗസ്ഥരുടെ വരവെന്ന് മനസ്സിലായതോടെ ആദ്യംവിനോദ് ഉള്ക്കാട്ടിന്റെ ഇരുളിലേക്ക് ഓടിയൊളിച്ചിരുന്നു. തുടര്‍ന്ന് വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം വിനോദിനായി വീണ്ടും കാടുകയറി. ഉടുപ്പും പുസ്തകവും ഭക്ഷണവും വാഗ്ദാനംചെയ്തെങ്കിലും വിനോദ് വഴങ്ങിയില്ല. ഒടുവിലാണ് പഴം നല്‍കാമെന്ന വാഗ്ദാനം നല്കി. ഇതോടെ വിനോദും സമ്മതിച്ചു. തുടര്‍ന്നാണ് തന്റെ ആറാമത്തെ വയസില്‍ കാടിറങ്ങിയത്. നിലമ്പൂര്‍ ഇന്ദിരാഗാന്ധി സ്മാരക െഹെസ്കൂളില്നിന്നു ഫസ്റ്റ് ക്ലാസോടെ എസ്.എസ്.എല്‍.സി. ജയിച്ചെങ്കിലും വീണ്ടും ഊരില്‍ തിരിച്ചെത്തി വനവിഭവങ്ങള്‍ ശേഖരിക്കുന്ന തൊഴിലിലേക്കു വിനോദ് മടങ്ങിയിരുന്നു. വിവരമറിഞ്ഞെത്തിയ അധ്യാപകരും വനംവകുപ്പ് അധികൃതരും നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് ഉപരിപഠനത്തിനു തയ്യാറായത്. തുടര്‍ന്ന് എല്ലാവരുടെയും പിന്തുണയോടെ പത്തനംതിട്ട, വടശ്ശേരിക്കര എം.ആര്.എസില്‍ പ്ലസ്വണ്ണിന് ചേര്‍ന്നു. ആദ്യമൊക്കെ പത്തനംതിട്ടയില്‍ കൊണ്ടുവിട്ടിരുന്നതും തിരിച്ചെത്തിച്ചിരുന്നതും മഹിളാസമഖ്യ പ്രവര്‍ത്തകരായിരുന്നു. ആറുമാസം പിന്നിട്ടതോടെ യാത്രകള്‍ തനിച്ചായി. 70 ശതമാനം മാര്‍ക്കോടെയാണു പ്ലസ്ടു പാസായത്.കിര്‍താഡ്സ് ക്യാമ്പസില്‍ തുടങ്ങിയ വംശീയവൈദ്യന്മാരുടെ ക്യാമ്പിലെ ശ്രദ്ധാകേന്ദ്രം വിനോദായിരുന്നു. ചോലനായ്ക്കരില്‍നിന്നുള്ള ആദ്യ പ്ലസ്ടു വിജയിക്ക് അന്നത്തെ വകുപ്പുമന്ത്രി പി.കെ. ജയലക്ഷ്മി കാഷ് അവാര്‍ഡും സമ്മാനിച്ചിരുന്നു.. പാലേമാട് ശ്രീവിവേകാനന്ദ കോളജിലായിരുന്നു ബിരുദപഠനം. അന്ന് മാനേജര്‍ കെ.ആര്. ഭാസ്ക്കരപിള്ളയാണു പഠനച്ചെലവു മുഴുവന്‍ വഹിച്ചത്. ഇത്തരത്തില്‍ വന്‍ ജീവിതമുന്നേറ്റം നേടിയ യുവാവ് നിലവില്‍ തങ്ങളുടെ വിഭാഗങ്ങളെ കുറിച്ച് പഠനം നടത്തിയാണ് ഡോക്ട്രേറ്റ് നേടാന്‍ തെയ്യാറെടുക്കുന്നത്. വിനോദിന്റെ പഠനത്തിനായി കഴിഞ്ഞ ദിവസം കേന്ദ്ര പട്ടിക വര്ഗമന്ത്രാലയ
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]