മലപ്പുറത്തെ നവദമ്പതികളുടെ മരണം ബന്ധുവിട്ടിലേക്ക് സല്‍ക്കാരത്തിന് പോകുന്നതിനിടെ

മലപ്പുറത്തെ നവദമ്പതികളുടെ മരണം ബന്ധുവിട്ടിലേക്ക് സല്‍ക്കാരത്തിന് പോകുന്നതിനിടെ

തേഞ്ഞിപ്പലം: ഇന്നലെ മലപ്പുറത്തെ നവദമ്പതികള്‍ അപകടത്തില്‍ മരിച്ചത് ബന്ധുവിട്ടിലേക്ക് സല്‍ക്കാരത്തിന് പോകുന്നതിനിടെ. ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം നടന്ന വാഹനാപകടത്തിലാണ് നവ ദമ്പതികള്‍ മരിച്ചത്. ബുള്ളറ്റില്‍ സഞ്ചരിച്ച പെരുവള്ളൂര്‍ പേങ്ങാട്ടുകുണ്ടിനടുത്ത് ചേലക്കോട് മുഹമ്മദ്, ശരീഫ ദമ്പതികളുടെ മകന്‍ സലാഹുദ്ദീന്‍(25) ഭാര്യ എളന്നുമ്മല്‍ വടക്കെ കുറ്റിയീരിയില്‍ വീട്ടില്‍ വൈലിശ്ശേരിഅബ്ദുല്‍ നാസര്‍ഷഹര്‍ബാനു ദമ്പതികളുടെ മകള്‍ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്. കഴിഞ്ഞ അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം. ഫറോക്ക് പേട്ടയിലേ ബന്ധുവീട്ടില്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഇരുവരും. ഇവര്‍ സഞ്ചരിച്ച ബുള്ളറ്റ് തെന്നി വീണ് എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയില്‍ പെടുകയായിരുന്നു.
റിയാദില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സലാഹുദ്ധീന്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. അടുത്ത മാസം തിരിച്ച് പോകാനിരുന്നതാണ്. സലാഹുദ്ദീന്‍ എസ്.കെ.എസ്.എസ്.എഫ് കുന്നുംപുറം ക്ലസ്റ്റര്‍ ഭാരവാഹിയും വേങ്ങര മലബാര്‍ എയ്ഡഡ് കോളജ് പ്രഥമ യൂണിയന്‍ ചെയര്‍മാനും ആയിരുന്നു.
മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. കോവിഡ് പരിശോധനയും പോസ്റ്റ് മോര്‍ട്ടവും കഴിഞ്ഞ് ഇന്ന് ഉച്ചയോട് നടുപ്പറമ്പ് ജുമാ മസ്ജിദില്‍ കബറടക്കും.
സലാഹുദ്ദീന്റെ സഹോദരങ്ങള്‍ സിറാജുദ്ധീന്‍, ദില്‍ശാദ്, സമ്മാസ്. ഷഹര്‍ബാനുവിന്റെ സഹോദരങ്ങള്‍ സല്‍മനുല്‍ ഫാരിസ്, മുഹമ്മദ് ആദില്‍.

Sharing is caring!