മുസ്ലിം ലീ​ഗിനെതിരെ പരിഹാസവുമായി വീണ്ടും മന്ത്രി കെ ടി ജലീൽ

മുസ്ലിം ലീ​ഗിനെതിരെ പരിഹാസവുമായി വീണ്ടും മന്ത്രി കെ ടി ജലീൽ

കുറ്റിപ്പുറം: ഫേസ്ബുക്കിൽ വീണ്ടും വെല്ലുവിളിയും, മുസ്ലിം ലീ​ഗ് പരിഹാസവുമായി മന്ത്രി കെ ടി ജലീൽ. കസ്റ്റംസ് സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പി‌ടിച്ചെടുത്ത തന്റെ ​ഗൺമാന്റെ ഫോൺ തിരിച്ചു ലഭിച്ച വിവരം അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മന്ത്രിയുടെ ലീ​ഗിനെ നിശിചമായി വിമർശിക്കുന്നത്. യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മന്ത്രിയുടെ പേര് ഉയർത്തി ലീ​ഗ് വിമർശനം ആരംഭിച്ചതാണ് ലീ​ഗുമായുള്ള മന്ത്രിയുടെ ബന്ധം വീണ്ടും വഷളാക്കിയത്.

മുസ്ലിം ലീ​ഗ് എം എൽ എ കെ എം ഷാജിക്കെതിരായ ഇ ഡി അന്വേഷണത്തെ ചൂണ്ടികാട്ടിയാണ് ഇത്തവണ മന്ത്രി മുസ്ലിം ലീ​ഗിനെതിരെ വിമർശനം ഉയർത്തുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല.
—————————————–
സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുൾപ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വർണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമർഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാൻ്റെ ഫോൺ, തിരിച്ചു ലഭിച്ച വിവരം എല്ലാ “അഭ്യുദയകാംക്ഷികളെ”യും സന്തോഷപൂർവ്വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണർത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നു🤩🤩🤩 സത്യമേവ ജയതെ.

Sharing is caring!