ജുമഅ നമസ്ക്കാര ശേഷം പള്ളികളില്‍ ഒപ്പുശേഖരണം നടത്തി
മലപ്പുറം: സംസ്ഥാനത്ത് പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങള്‍ കാലങ്ങളായി അനുവദിച്ചുവരുന്ന സാമുദായിക സംവരണത്തില്‍ അട്ടിമറി നടത്തിയെന്നാരോപിച്ച് സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം നടത്തി. സംസ്ഥാനത്ത് വെള്ളിയാഴ്ച ജുമഅ നമസ്ക്കാര ശേഷം പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഒപ്പ് ശേഖരിച്ചത്.
സമസ്ത കീഴ്ഘടകങ്ങളായ സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്, ജംഇയത്തുല്‍ മുഅല്ലിമീന്‍ തുടങ്ങിയ എട്ട് സംഘടനകളുടെ സഹകരണത്തോടെ എസ്.കെ.എസ്.എസ്.എഫ്. യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഒപ്പ് ശേഖരണം സംഘടിപ്പിച്ചത്.
ഇങ്ങനെ ശേഖരിച്ച 10 ലക്ഷം ഒപ്പുകള്‍ സമസ്തയുടെ നിവേദനത്തോടൊപ്പം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]