ചെമ്മാട് കനറാബാങ്ക് കെട്ടിടത്തില്‍ തീപ്പിടുത്തം

ചെമ്മാട് കനറാബാങ്ക് കെട്ടിടത്തില്‍ തീപ്പിടുത്തം

തിരൂരങ്ങാടി : ചെമ്മാട് ടൗണില്‍ സ്ഥിതി ചെയ്യുന്ന കനറാബാങ്ക് കെട്ടിടത്തില്‍ തീപിടിത്തം. ഇന്നലെ രാവിലെ ഒമ്പതര മണിക്ക് ജീവനക്കാര്‍ ബാങ്ക് തുറന്നപ്പോഴാണ് ബാങ്കിനുള്ളില്‍ പുക നിറഞ്ഞത് കാണപ്പെട്ടത്. ഉടന്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തിരൂരങ്ങാടി പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ തന്നെ തീ അണക്കുകയും ചെയ്തു. തിരൂരില്‍ നിന്നും ഫയര്‍ യൂണിറ്റും എത്തിയിരുന്നു. ബാങ്കിനകത്തെ ബാറ്ററി, യു.പി.എസ്, മൈന്‍ സ്വിച്ച് ബോര്‍ഡ് എന്നിവ തീപ്പിടിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. വൈദ്യുതി പൂര്‍ണ്ണ സ്ഥിതിയിലാക്കിയതിനു ശേഷം ഉച്ചക്ക് ശേഷമാണ് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്.

Sharing is caring!