മലപ്പുറം ആമയൂരില്‍ വ്യാപാരി കിണറ്റില്‍ വീണ് മരിച്ചു

കാരക്കുന്ന്: ആമയൂര്‍ റോഡ് നായരങ്ങാടിയിലെ പലചരക്ക് വ്യാപാരി കോഴിശ്ശേരി ശ്രീനിവാസനെ (60)യാണ് കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് ബാധിതനായി ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നെഗറ്റീവായി കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിക്ക് വിട്ടുകാര് ഉണര്‍ന്നപ്പോഴാണ് ഇദ്ദേഹത്തെ കണാനില്ലാത്ത വിവരം അറിയുന്നത്.
തിരച്ചിലിനൊടുവില്‍ ഉപയോഗമില്ലാത്ത അയല്‍ വാസിയുടെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഫയര്‍ഫോഴ്സെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. 35 വര്‍ഷമായി നായരങ്ങാടിയില്‍ പലചരക്ക് കച്ചവടം നടത്തി വരികയായിരുന്നു. ഭാര്യ: വിജയകുമാരി(തച്ചണ്ണ). മക്കള്‍: അഭിജിത്ത്, അജിത്ത്.
സഹോദരങ്ങള്‍: ജയചന്ദ്രന്, ജനാര്ദ്ദനന്, വിജയലക്ഷമി, ശ്രീദേവി.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]