ഹാഫിള് വി.പി.ശമീലിനെ ജന്മനാട് ആദരിച്ചു

ഹാഫിള്  വി.പി.ശമീലിനെ  ജന്മനാട്  ആദരിച്ചു

പുഴക്കാട്ടിരി : പലകപ്പറമ്പപ്രദേശത്തെ പ്രഥമ ഹാഫിള് വി.പി ശമീലിനെ ജന്മനാട് ആദരിച്ചു.കോഴിക്കോട് മര്‍കസുല്‍ ഫാറൂഖിയില്‍ നിന്നാണ് മൂന്നര വര്‍ഷം കൊണ്ട് ഹിഫ്‌ള്പഠനം പൂര്‍ത്തിയാക്കിയത് വലിയപറമ്പില്‍ ഷരീഫിന്റെ മകനാണ് ശമീല്‍, പലകപ്പറമ്പ് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റും മേഖല മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി നിര്‍മ്മിച്ച രണ്ടാമത്തെ ബൈത്തുറഹ്മ സമര്‍പ്പണ ചടങ്ങില്‍ വെച്ച് ഉപഹാരം സമ്മാനിച്ചു. സി.സി.സലീം അദ്ധ്യക്ഷതവഹിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.പി. സാദിഖലി , സയ്യിദ്മുല്ലക്കോയ തങ്ങള്‍,കരുവാടി കുഞ്ഞാപ്പ, പി യഹ്ഖൂബ് മൗലവി , താഴേരി മൂസ, പി. മുഹമ്മദാലി ഹാജി, കൊളക്കാടന്‍ കോയ, പരി അലവി ഹാജി, പി. യൂസുഫ് ഹാജി, കുഞ്ഞിമുഹമ്മദ് മൗലവിപലകപ്പറമ്പ് , ഗ്ലോബല്‍ കെ എം സി സി ഭാരവാഹികളായ അമീന്‍ ഹുദവി, കെ.പി.ഫാരിസ് , അനസ് തഴേരി വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ വി.പി. നൗഫല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!