കമുകുകള്‍ക്കിടയിലെ ഏകാന്ത ജീവിതം; കല്ല്യാണിക്ക് വീടൊരുക്കാന്‍ സുലയ്യയുടെ ഒറ്റയാള്‍ പോരാട്ടം
കരുവാരകുണ്ട്: ആരും കൂട്ടിനില്ലാതെ കറന്റും വെളിച്ചവും ഇല്ലാത്ത ചോര്‍ന്നൊലിക്കുന്ന ഒരു കൂരയില്‍ ആറ് കമുകുകള്‍ക്കിടയില്‍ വലിച്ച് കെട്ടിയ ഓലയും ടാര്‍പോളിന്‍ ഷീറ്റും മേഞ്ഞ ഇരുട്ടറയില്‍ ഇങ്ങനെയും ഒരു സ്ത്രീയുടെ ജീവിതം.കരുവാരക്കുണ്ട് ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡായ പുത്തനഴി മില്ലും പടിയിലെ കമുകിന്‍ തോട്ടങ്ങള്‍ക്കിടയിലാണ് ആരുടെയും കരളലയിപ്പിക്കുന്ന ഈ ദയനീയ കാഴ്ച.
വര്‍ഷങ്ങളോളം തമിഴ്‌നാട് സ്വദേശിയോടൊപ്പം ദാമ്പത്യ ജീവിതം നയിച്ച കല്യാണിയുടെ ഭര്‍ത്താവ് അവരെ വിട്ടു പിരിഞ്ഞ ശേഷം മക്കള്‍ ആരുമില്ലാത്ത കല്യാണി എന്ന തങ്ക, ഒറ്റയ്ക്കാണ് ജീവിതം നയിക്കുന്നത്.
ഈ അതി ദയനീയ രംഗം ശ്രദ്ധയില്‍ പെട്ട വനിതാ ലീഗ് നേതാവും എ.ഡി.എസുമായ ചേലേങ്ങര സുലയ്യ എന്ന സുലു, എത്ര പ്രയാസം സഹിച്ചാലും അവര്‍ക്ക് വീടെന്ന സ്വപ്നം പൂവണിയിച്ചു നല്‍കണമെന്ന അണമുറിയാത്ത ആഗ്രഹവുമായി രംഗത്തെത്തുകയായിരുന്നു.തുടര്‍ന്ന് വാര്‍ഡ് മുസ്ലിം ലീഗ് നേതാക്കളുമായി സുലൈഖ ചര്‍ച്ച നടത്തുകയും പിന്തുണ തേടുകയും ചെയ്തു. പാര്‍ട്ടി പിന്തുണ കൂടി ഉറപ്പായപ്പോള്‍ സുലൈഖ, വീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി സധൈര്യം മുന്നോട്ട് പോയി. തുടര്‍ന്ന് കഴിഞ്ഞ ദിവസം വേളിപ്പാടത്ത് നിര്‍മ്മിക്കുന്ന പുതിയ വീടിന്റെ ശിലയിടല്‍ കര്‍മ്മവും സുലയ്യ തന്നെ നിര്‍വ്വഹിച്ചു.
നേരത്തെ എ.പി.എല്‍ ആയിരുന്ന തങ്കയുടെ റേഷന്‍ കാര്‍ഡും സുലയ്യ തന്നെയാണ് നിലമ്പൂര്‍ സപ്ലൈ ഓഫീസില്‍ അവരെയും കൂട്ടി എത്തി ബി.പി.എല്‍ ആക്കി നല്‍കിയത്. ജോലികളൊന്നുമില്ലാത്ത ഇവരെ തൊഴിലുറപ്പ് രംഗത്തേക്ക് കൈപിടിച്ച് കൊണ്ട് വന്നതും ഇവരായിരുന്നു.
കുടുബ ശ്രീയുടെ സ്‌നേഹിത കോളിങ് ബെല്‍, ‘ആശ്രയ’ എന്നിവയില്‍ ഇവരെ, സുലയ്യ തന്നെ അംഗമാക്കി ചേര്‍ത്തതും ഏറെ ശ്രദ്ധേയമാണ്. തങ്കക്ക് അവരുടെ കുടുംബ നാഥയാണ് സുലു .
എത്രയും വേഗം അവരുടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് തങ്ക.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]