മലപ്പുറം പോത്തുകല്ലില്‍ ആദ്യം അമ്മയും മൂന്നു കുഞ്ഞുങ്ങളും മരിച്ചു പിന്നാലെ പിതാവും ആത്മഹത്യചെയ്തു

മലപ്പുറം പോത്തുകല്ലില്‍ ആദ്യം അമ്മയും  മൂന്നു കുഞ്ഞുങ്ങളും മരിച്ചു പിന്നാലെ പിതാവും ആത്മഹത്യചെയ്തു

മലപ്പുറം: പോത്ത്കല്ല് ഞെട്ടിക്കുളത്ത് ആത്മഹത്യ ചെയ്ത രഹനയുടെ ഭര്‍ത്താവ് ബിനേഷിനേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് രഹനയേയും 3 ആണ്‍കുട്ടികളേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോത്തുകല്ല് ഭൂദാനം സ്വദേശിയാണ് ബിനേഷ്.രഹനയുടെയും കുട്ടികളുടേയും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും രഹനയുടെ പിതാവ് രാജന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിനേഷിന്റെ ആത്മഹത്യ. വീടിനടുത്തുള്ള റബര്‍ തോട്ടത്തിലാണ് ബിനേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ടാപ്പിംഗ് തൊഴിലാളിയായ ബിനേഷ് ഇന്നലെ രാത്രി 11 മണിക്ക് വീട്ടുകാരുമായി സംസാരിച്ചിരുന്നു. വീട്ടുകാര്‍ ഉറങ്ങിയതിന് ശേഷമാണ് ബിനേഷ് റബര്‍ തോട്ടത്തില്‍ എത്തിയത്. രാവിലെ 6 മണിയോട് കൂടിയാണ് ബിനേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയും മക്കളും മരിച്ചതിന്റെ കടുത്ത വിഷമത്തിലായിരുന്നു ബിനേഷെന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
അതേ സമയം അമ്മയും മൂന്ന് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് കഴിഞ്ഞ ദിവസം രഹനയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലൊണ് ബിനേഷിന്റേയും മരണം. മക്കളെ ഒറ്റയ്ക്ക് കെട്ടിത്തൂക്കാന്‍ രഹനയ്ക്ക് കഴിയില്ലെന്നും സംഭവത്തിലെ ദുരൂഹത നീക്കണമെന്നും രഹ്നയുടെ പിതാവ് രാജന്‍ ആവശ്യപ്പെട്ടിരുന്നു.

Sharing is caring!