മലപ്പുറം പാലേമാട് കാറിനടിയില്‍പെട്ട് മൂന്നര വയസുകാരി മരിച്ചു

മലപ്പുറം പാലേമാട് കാറിനടിയില്‍പെട്ട്  മൂന്നര വയസുകാരി മരിച്ചു

എടക്കര: കാറിനടിയില്‍പെട്ട് മൂന്നര വയസുകാരി മരിച്ചു. പാലേമാട് പുളിക്കല്‍ സെയ്ഫുദീന്‍-ഫര്‍സാന ദമ്പതികളുടെ മകള്‍ ആയിശയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ചുങ്കത്തറ മുട്ടിക്കടവ് മുപ്പാലിപ്പൊട്ടിയില്‍ വച്ചാണ് അപകടം. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച പാലേമാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. സഹോദരങ്ങള്‍: ശബാന്‍, ഹിഷ.

Sharing is caring!