തെറ്റിദ്ധാരണയുടെ പേരില്‍ ഒരു വിഭാഗം വിഷമിച്ചിട്ടുണ്ടെങ്കില്‍ അതിന് മറുപടി നല്‍കേണ്ടതുണ്ട്: വി.അബ്ദുറഹിമാന് എം.എല്‍.എ
ആദിവാസി പരാമര്‍ശ വിവാദത്തില്‍ മറുപടിയുമായി താനൂര്‍ എം.എല്‍.എ വി.അബ്ദുറഹിമാന്.
വിശദീകരണം താഴെ:
ചില വിശദീകരണങ്ങള്‍
ആവശ്യമാണെന്ന് തോന്നുന്നു….
അനാവശ്യ അപവാദ പ്രചരണങ്ങള്‍ക്ക് മൗനമാണ് നല്ല മറുപടി എന്ന് കരുതി പ്രതികരിക്കാതിരിക്കുകയായിരുന്നു. ഈയമുരുക്കിയടച്ച കാതുകളിലേക്ക് വിശദീകരണങ്ങള്‍ കൊണ്ട് കാര്യമില്ലെന്നും അറിയാം. എന്നാല്‍ ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ഒരു വിഭാഗം വിഷമിച്ചിട്ടുണ്ടെങ്കില്‍ അതിന് മറുപടി നല്‍കേണ്ടതുണ്ട്.
ബഹുമാന്യനായ തിരൂരിലെ ജനപ്രതിനിധിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ ആദിവാസി വിഭാഗത്തെ അപമാനിച്ചു എന്നതായിരുന്നു എതിരാളികള്‍ കുറച്ചു ദിവസമായി പറഞ്ഞു നടക്കുന്നത്. രാഷ്ട്രീയം കച്ചവടമാക്കി കൊണ്ടു നടക്കുന്ന ഒട്ടേറെ പേര് ഉള്ളൊരു പാര്‍ട്ടിയുടെ നിരന്തര അക്രമങ്ങള്‍ക്കും, ദുഷ്പ്രചരണങ്ങള്‍ക്കും, എന്തിനേറെ ശാരീരികമായ ആക്രമണങ്ങള്‍ക്കും വരെ വിധേയനായിട്ടുള്ള അല്ലെങ്കില്‍ വിധേയനായിക്കൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. അതെല്ലാം തന്നെ ഇവരുടെ രാഷ്ട്രീയ കപടത തുറന്നു കാണിച്ചതിന്റെ പ്രതിഫലമായിരുന്നു. ഇത്തരത്തിലുള്ള ഒരു വസ്തുത തന്നെയാണ് തിരൂര്‍ ജനപ്രതിനിധിക്കെതിരെയും ഉന്നയിച്ചത്.
ഒരു മണ്ഡലത്തില്‍ യാതൊരു വികസനവും നടപ്പാക്കാതെ, സാധാരണക്കാരന്റെ പ്രശ്നങ്ങളൊന്നും ശ്രദ്ധിക്കാതെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞ്മാറുന്ന ഒരു എം എല്‍ എയ്ക്കെതിരെ മണ്ഡലത്തിലെ ഒരു വോട്ടര്‍ എന്ന നിലയിലാണ് ഈ പത്രസമ്മേളനം നടത്തിയത്. കപട രാഷ്ട്രീയത്തിന്റെ വക്താവായി മാറിയ ആള്‍ക്കെതിരെ ഒരു തിരൂര്കാരന് എന്ന നിലയില്‍ ഉള്ള കാര്യങ്ങള്‍ വെട്ടിതുറന്ന് പറയേണ്ടി വന്നു. തിരൂര്‍ ജനതയുടെ വികാരമാണ് അവിടെ പങ്കുവെച്ചത്. തിരൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എല്‍ എ തിരൂരിലെത്തുന്നത് മാധ്യമശ്രദ്ധ പിടിച്ച്പറ്റുന്ന വിവാദങ്ങളുണ്ടാക്കാന്‍ മാത്രമാണ്. അല്ലാതെ ജനങ്ങളെ അറിയാനായിരുന്നില്ല.
താനുര്‍ എം എല്‍ എയായ ഞാന്‍ എന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്കായി ചെയ്യുന്ന കാര്യങ്ങള്‍ക്കും മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും തടയിടാന്‍ സാധിക്കാതെ വന്നപ്പോള്‍ കൈയില്‍ കിട്ടിയ ഒരു പിടിവള്ളിപോലെ ഈ പത്രസമ്മേളനത്തെ കാണുന്നത് ദൗര്‍ഭാ?ഗ്യകരമാണ്. സമ്മേളനത്തിലെ ഒരു വാചക ഭാ?ഗം മാത്രം അടര്‍ത്തിയെടുത്ത് വിവാ?ദമുണ്ടാക്കാന്‍ ശ്രമിക്കുന്നത് താനൂരിന്റെ ജനപ്രതിനിധി എന്ന നിലയില്‍ ഇക്കാലയളവില്‍ ഞാന്‍ ഇവിടത്തെ ഓരോ ജനവിഭാ?ഗത്തിനും നേടിക്കൊടുത്ത വികസനത്തിനെ നേരിടാന്‍ കഴിയാതെ വന്നപ്പോഴാണെന്നതില് സംശയമില്ല.
തിരൂരിലേക്ക് വല്ലപ്പോഴും മാത്രം ആദിവാസികളുടെ നാട്ടില്‍ നിന്നും വരുന്ന എന്ന് പ്രയോഗിച്ചത് വയനാട്ടില്‍ നിന്നും എത്തുന്ന എം എല്‍ എ എന്ന് മാത്രമാണ്. ആദിവാസികളോട് നേരത്തെ കാണിച്ച ഒരു ഫ്യൂഡല്‍ പ്രബുദ്ധ മനോഭാവമുണ്ട് .അത് തിരൂരിലെ ജനങ്ങളോട് കാട്ടരുതെന്ന് പറയാന്‍ പഴയകാല കേരള ചരിത്രം ഓര്മിപ്പിച്ചെന്ന് മാത്രം. അല്ലാതെ ആദിവാസികളെ താഴ്ത്തികെട്ടാനായിരുന്നില്ല ആ പരാമര്‍ശം. അവരോട് കാണിച്ച അവ?ഗണന തിരൂരിലെ ജനങ്ങളോട് കാട്ടരുതെന്നായിരുന്നു സമ്മേളനത്തില്‍ വികാരാധീനനായ് പറഞ്ഞത്. ആ?ദിവാസികളോടുള്ള ഞങ്ങളുടെ സമീപനം എല്ലാവര്ക്കും അറിയാവുന്നതാണ്. അവരുടെ പ്രശ്നങ്ങളിലും ബുദ്ധിമുട്ടുകളിലും ഞാന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാര്ട്ടിയ്ക്കുള്ള സമീപനം എന്താണോ അത് തന്നെയാണ് എന്റെയും. എല്ലാവരെയും തുല്യരായ് കാണുന്നതാണ് ഞങ്ങളുടെ രീതി. അത് എതിരാളികള്‍ക്ക് വശമില്ലെന്ന് അറിയാം.
എല്ലാ ജനവിഭാഗത്തിനോടും ഞാന്‍ എങ്ങനെയാണ് ഇടപെട്ടതെന്നും അവരുടെ കാര്യങ്ങളില്‍ എത്രമാത്രം കരുതല്‍ കാണിച്ചിട്ടുണ്ടെന്നും എന്നെ അറിയാവുന്നവര്‍ക്ക് അറിയാം. ഊര്‍ങ്ങാട്ടരിയിലെ ഈ സഹോദരിക്ക് എന്നെ അറിയാത്തത് കൊണ്ടാണ് ഇങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടായിരിക്കുന്നത്. അതില്‍ എനിക്കും അതിയായ ഖേദമുണ്ട്. ആദിവാസി ?ഗോത്രമഹാസഭ നേതാവ് സി കെ ജാനു, ആദിവാസി ?ഗോത്രമഹാസഭ സംസ്ഥാന കോര്‍ഡിനേറ്റര്‍ എം ?ഗീതാനന്ദന്, സമൂഹത്തിന് വേണ്ടി പോരാടുന്ന മുപ്പാലി ശൈലജ എന്നിവരടക്കം പലര്‍ക്കും എന്റെ പരാമര്‍ശം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് അറിയുന്നു. കേവലം നാക്കുപിഴയുടെ പുറത്തുണ്ടായിപ്പോയ പരാമര്‍ശമാണെങ്കിലും, ഞാനുദ്ദേശിച്ചത് ആദിവാസി സമൂഹത്തെ അടക്കം ചൂഷണം ചെയ്യുന്നവര്‍ക്കെതിരെയുള്ള പ്രതികരണമാണെങ്കിലും അത് പ്രത്യേക സന്ദര്‍ഭത്തില്‍ അടര്‍ത്തിയെടുത്ത് ഒരു സമൂഹത്തിനാകെ വേദന നല്‍കിയതില്‍ എന്റെ ഖേദം ഞാന്‍ പ്രകടിപ്പിക്കുന്നു.
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]