മലപ്പുറം ആലിപ്പറമ്പില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു

മലപ്പുറം ആലിപ്പറമ്പില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു

പെരിന്തല്‍മണ്ണ: ആലിപ്പറമ്പ് പാറക്കണ്ണി അരിയപ്പാടത്ത് മോഹന്‍ദാസിന്റെ മകന്‍ അരുണ്‍ ദാസ് (17) ആണ് മുങ്ങി മരിച്ചത്.ചെത്തല്ലൂര്‍ മുറിയങ്കണ്ണി പുഴയിലെ അത്തിപ്പറ്റ കടവില്‍ കുളിക്കുന്നതിന് ഇടെയാണ് അപകടം. തുത ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. അപകടം ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ വിദ്യാര്‍ത്ഥിയെ മുങ്ങിയെടുത്ത് പെരിന്തല്‍മണ്ണ സ്വകാര്യ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയന്തിയാണ് മാതാവ്. സഹോദരന്‍ കിരണ്‍ ദാസ്.

Sharing is caring!