കരിപ്പൂരില്‍നിന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ സൗകര്യം ഒഴിവാക്കിയ നടപടി പിന്‍വലിക്കണം: പ്രധാനമന്ത്രിക്ക് കുഞ്ഞാലിക്കുട്ടി കത്തയച്ചു
ന്യൂഡല്‍ഹി/മലപ്പുറം: കാലിക്കറ്റ് എയര്‍പ്പോര്‍ട്ടിനെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നൊഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപെട്ട് പികെ കുഞ്ഞാലിക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ ദുരിതത്തിലാഴ്ത്തുന്നതാണ് നടപടിയെന്ന് എംപി കത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും യാത്രാ സജ്ജീകരണങ്ങള്‍ നടത്താനുള്ള സൗകര്യം കാലിക്കറ്റ് എയര്‍പ്പോര്‍ട്ടിനടുത്തുള്ള ഹജ്ജ് ഹൗസിലുണ്ട്. പ്രായമേറിയ യാത്രക്കാരെയടക്കം ബുദ്ദിമുട്ടിലാക്കുന്ന നടപടിയാണ് എംബാര്‍ക്കേഷന്‍ സൗകര്യമുള്ള എയര്‍പ്പോര്‍ട്ടുകളുടെ പട്ടികയില്‍ നിന്ന് കാലിക്കറ്റ് എയര്‍പ്പോര്‍ട്ടിനെ നീക്കീയ നടപടി. എംബാര്‍ക്കേഷന്‍ സൗകര്യം പുനഃസ്ഥാപിച്ച് നടപടിയുണ്ടാവണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]