കൊവിഡ് ചികിത്സയിലിരിക്കെ മലപ്പുറം സെന്റ് ജമ്മാസ് സ്കൂളില്‍ ആത്മവിശ്വാസം കൈവിടാതെ പിഎസ്സി പരീക്ഷയില്‍ പങ്കെടുത്തിരിക്കുകയാണ് ഒരു ഉദ്യോഗാര്‍ഥി
മലപ്പുറം: കൊവിഡ് ചികിത്സയിലിരിക്കെ ആത്മവിശ്വാസം കൈവിടാതെ പിഎസ്സി പരീക്ഷയില്‍ പങ്കെടുത്തിരിക്കുകയാണ് ഒരു ഉദ്യോഗാര്‍ഥി. ശനിയാഴ്ച നടന്ന യുപി സ്കൂള്‍ ടീച്ചേഴ്സ് പിഎസ്സി പരീക്ഷയ്ക്കാണ് മലപ്പുറം സെന്റ് ജമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പിപിഇ കിറ്റ് ധരിച്ച് ഉദ്യോഗാര്‍ഥി എത്തിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ണ പിന്തുണ നല്‍കിയതോടെയാണ് പരീക്ഷ എഴുതാന്‍ ഉദ്യോഗാര്‍ഥിക്ക് വഴി തെളിഞ്ഞത്. ആരോഗ്യ വകുപ്പ് പ്രത്യേകം തയാറാക്കിയ ആംബുലന്‍സിലാണ് ഉദ്യോഗാര്‍ഥി സ്കൂളില്‍ എത്തിയത്. കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ച് ആംബുലന്‍സില്‍ തന്നെ പരീക്ഷ എഴുതാനുള്ള സംവിധാനം ഒരുക്കുകയായിരുന്നു. മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ ഫുവാദ് സിനാന് മുറയുര്‍ ആണ് ചിത്രം പകര്‍ത്തിയത്.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]