തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് നൂറ്റാണ്ടുകളുടെ ചരിത്രകഥകള്‍ പറയുന്ന വള്ളുവനാട്ടിലെ ആദ്യത്തെ എഴുത്തഛന്‍ കളം എന്ന പേരിലറിയപ്പെടുന്ന കുടി പള്ളിക്കൂടത്തിന്റെ പഴയ കെട്ടിടം ചരിത്രമായി

തലമുറകള്‍ക്ക് അക്ഷരവെളിച്ചം  പകര്‍ന്ന് നൂറ്റാണ്ടുകളുടെ ചരിത്രകഥകള്‍  പറയുന്ന വള്ളുവനാട്ടിലെ ആദ്യത്തെ  എഴുത്തഛന്‍ കളം എന്ന പേരിലറിയപ്പെടുന്ന  കുടി പള്ളിക്കൂടത്തിന്റെ പഴയ  കെട്ടിടം ചരിത്രമായി

മലപ്പുറം: തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് നൂറ്റാണ്ടുകളുടെ ചരിത്രകഥകള്‍ പറയുന്ന വള്ളുവനാട്ടിലെ ആദ്യത്തെ എഴുത്തഛന്‍ കളം എന്ന പേരിലറിയപ്പെടുന്ന കുടി പള്ളിക്കൂടത്തിന്റെ പഴയ കെട്ടിടം ചരിത്രമായി. ഒരു നൂറ്റാണ്ട് പൂര്‍ത്തീകരിച്ച രാമപുരം എ.എഛ്.എല്‍.പി.സ്‌കൂളിന്റെ നവീകരണത്തിന്റെ ഭാഗമായിട്ടാണ് പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയത്. 1908 ല്‍ ശ്രീകൃഷ്ണന്‍ എഴുത്തഛന്‍ ആചാര്യന്‍ സ്ഥാപിച്ച ഗുരുകുല എഴുത്തുപുര വിദ്യാലയമാണ് എയിഡഡ് ഹിന്ദു ലോവര്‍ പ്രൈമറി സ്‌കൂള്‍ എന്ന എ.എഛ്.എല്‍.പി.സ്‌കൂളായി ചരിത്രത്തില്‍ ഇടം നേടിയത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രാഥമിക വിദ്യാഭ്യാസത്തിന് എഴുത്തഛന്‍ സമുദായത്തിന്റെ കുടിപള്ളി കൂടവും, മൊല്ലാക്കമാര്‍ സ്ഥാപിച്ച ഒത്തൂപള്ളിക്കൂടവുമാണ് നിലവിലുണ്ടായിരുന്നത്. പിന്നീട് ഈ അക്ഷരപുരകളാണ് എല്‍.പി സ്‌കൂളുകളായി രൂപാന്തരപ്പെട്ടത്. ദേശീയപാതയുടെ ഓരത്ത് സ്ഥലപരിമിതി കാരണം വീര്‍പ്പുമുട്ടിയിരുന്ന സ്ഥാപനമാണ് മാനേജര്‍ കരുവള്ളി പാത്തിക്കല്‍ അഹമ്മദ് ബാപ്പുട്ടി ഹാജിയുടെ മേല്‍നോട്ടത്തില്‍ പുനര്‍ നിര്‍മിക്കുന്നത്, കൊവിഡ് അവധിക്ക് ശേഷമെത്തുന്ന നാന്നൂറോളംവിദ്യാര്‍ത്ഥികളെ പുതിയ കെട്ടിടത്തിലേക്ക് സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് അധ്യാപകരും, പിടിഎ കമ്മിറ്റിയും.

Sharing is caring!