മലപ്പുറം കുറുവയില്‍ 35കുപ്പി മദ്യവും 24കാന്‍ബിയറുമായി യുവാവ് പിടിയില്‍

പെരിന്തല്‍മണ്ണ: കുറുവ പാങ്ങ് ഭാഗത്ത് 35 കുപ്പി മദ്യവും 24 കാന്‍ബിയറും സഹിതം യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുറുവ വില്ലേജില്‍ പാങ്ങ് ചേണ്ടിയിലെ കക്കുത്ത് വീട്ടില്‍ സുരേഷ് ബാബുവിനെ (45) അറസ്റ്റ് ചെയ്തു. മദ്യം കടത്തിയ കാറും കസ്റ്റഡിയിലെടുത്തു. പാങ്ങ് ചേണ്ടി ഭാഗത്ത് വ്യാപകമായ മദ്യവില്‍പ്പനയും മയക്കുമരുന്ന് ഉപയോഗവും നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം രഹസ്യ നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.പെരിന്തല്‍മണ്ണ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ.മുഹമ്മദ് അബ്ദുള്‍ സലിം, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എം.ശിവപ്രകാശ്, ഡി. ഫ്രാന്‍സിസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍.റിഷാദലി, എ.വി ലെനിന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
RECENT NEWS

കഞ്ചാവ് വ്യാപാരിയെ പിടികൂടി പോലീസ്, പിടിച്ചെടുത്തത് 1.30 കിലോ കഞ്ചാവ്
കൊണ്ടോട്ടി: വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് 1.300 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍. വ്യാഴാഴ്ച വൈകീട്ട് നടന്ന പരിശോധനയിലാണ് താമസിക്കുന്ന മുറിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കൊടശ്ശേരി രണ്ടിലെ വാടക ക്വാര്‍ട്ടേഴ്സില്‍ [...]