കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റും പൗര പ്രമുഖനും ആയ ചെമ്മാട് എം എന്‍ സിദ്ദീഖ് ഹാജി നിര്യാതനായി

കേരള മുസ്ലിം ജമാഅത്ത്  സംസ്ഥാന വൈസ് പ്രസിഡന്റും  പൗര പ്രമുഖനും ആയ ചെമ്മാട്  എം എന്‍ സിദ്ദീഖ് ഹാജി  നിര്യാതനായി

തിരൂരങ്ങാടി: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റും പൗര പ്രമുഖനും ആയ ചെമ്മാട് എം എന്‍ സിദ്ദീഖ് ഹാജി (73) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, മഞ്ചേരി ജാമിഅ ഹിക്കമിയ്യ ട്രഷറര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഭാര്യ: ഉമ്മയ്യ മുണ്ടോളി. മക്കള്‍: ഷക്കീല, മെഹറുന്നിസ, മുഹമ്മദ് റഫീഖ്, റജീന, സര്‍ജീന.
മരുമക്കള്‍: അബ്ദുറഹ്മാന്‍ ഊരകം, ആരിഫ് കെവി മാനിപുരം, ഫിജൂല എന്‍ സി, തമീം കൊടുവള്ളി, ജംഷാദ് പാറക്കല്‍ മണ്ണാര്‍ക്കാട്. സഹോദരങ്ങള്‍: എം എന്‍ കുഞ്ഞഹമ്മദ് ഹാജി (കെപിസിസി അംഗം), ഹംസത്ത് ഹാജി, അബ്ദുറഷീദ്, ഫാത്തിമ, സൈനബ, മറിയുമ്മ, സഫിയ, നഫീസ, പരേതരായ കുഞ്ഞറമുട്ടി ഹാജി, സൈതലവി ഹാജി, ആയിഷക്കുട്ടി, ഖദീജ.

Sharing is caring!