മലപ്പുറം വളിയങ്കോട് കോതമുക്കില്‍ സി.പി.എം-സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സി.പി.ഐ പ്രാദേശിക നേതാവിന് ഗുരുതര പരിക്ക്

മലപ്പുറം വളിയങ്കോട് കോതമുക്കില്‍  സി.പി.എം-സി.പി.ഐ പ്രവര്‍ത്തകര്‍  തമ്മിലുണ്ടായ സംഘര്‍ഷത്തില്‍  സി.പി.ഐ പ്രാദേശിക നേതാവിന്  ഗുരുതര പരിക്ക്

മലപ്പുറം: വെളിയങ്കോട് കോതമുക്കില്‍ സി.പി.എംസി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സി.പി.ഐ പ്രാദേശിക നേതാവിന് ഗുരുതര പരിക്ക്. എ.ഐ.ടി.യു.സി വെളിയങ്കോട് പഞ്ചായത്ത് സെക്രട്ടറി ചെറോമല്‍ ബാലനാണ് (49) പരിക്കേറ്റത്. ഇന്ന് രാത്രി ഏഴോടെ വെളിയങ്കോട് കോതമുക്ക് സെന്ററിലാണ് അക്രമമുണ്ടായത്. കോതമുക്ക് സെന്ററില്‍ സി.പി.ഐ കൊടി നാട്ടുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോതമുക്ക് സെന്ററിലെ എ.ഐ.വൈ.എഫിന്റെ കൊടിമരവും ബോര്‍ഡും സി.പി.എം പ്രവര്‍ത്തകര്‍ പറിക്കാനെത്തിയതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നെന്നും തുടര്‍ന്ന് ബാലനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചെന്നും സി.പി.ഐ നേതാക്കള്‍ പറഞ്ഞു.കോതമുക്കിലെ രണ്ട് ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണിതെന്ന് സി.പി.എം എരമംഗലം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സുനില്‍ കാരാട്ടേല്‍ പറഞ്ഞു.

Sharing is caring!