കോവിഡ് അതിജീവനം; മുസ്ലിം ലീഗ് കൈത്താങ്ങ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ 50ലക്ഷം നല്‍കി

കോവിഡ് അതിജീവനം; മുസ്ലിം ലീഗ് കൈത്താങ്ങ് ആബിദ് ഹുസൈന്‍ തങ്ങള്‍  എം.എല്‍.എ 50ലക്ഷം നല്‍കി

വളാഞ്ചേരി: ജില്ലയില്‍ കോവി ഡ് പ്രതിരോധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ‘അതിജീവനം കോവിഡ് മോചനം മുസ്ലിം ലീഗ് കൈത്താങ്ങ്’ കാമ്പയിന്റെ ഭാഗമായി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ 50 ലക്ഷം രൂപ അനുവദിച്ചു. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തിവികസന പദ്ധതിയില്‍ നിന്നും രണ്ട് ഘട്ടങ്ങളിലായാണ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അമ്പത് ലക്ഷം രൂപ അനുവദിച്ചത്.
രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 35 ലക്ഷം രൂപ അനുവദിച്ചത്. ഇത് സംബന്ധിച്ച കത്ത് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ എ.ഡി.എം. എന്‍.എം. മെഹറലിക്ക് നല്‍കി.
ആദ്യഘട്ടത്തില്‍ 15 ലക്ഷം രൂപ നിയോജക മണ്ഡലത്തിലെ രണ്ട് മുനിസിപ്പാലിറ്റികളിലെയും അഞ്ച് പഞ്ചായത്തുകളിലേയും ഗവ. ആശുപത്രികള്‍ക്ക് കോവി ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അനുവദിച്ചത്.
. ഈ തുക ഉപയോഗിച്ച് ഗവണ്‍മെന്റ് ആശുപത്രികള്‍ക്കുള്ള ഉപകരണങ്ങളുടെ ആദ്യ ഘട്ട വിതരണം പൂര്‍ത്തീകരിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ആവശ്യമായ പകരണങ്ങള്‍, കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ വെന്റിലേറ്ററുകള്‍, ഡയാലിസിസ് മെഷീനുകള്‍, കൂടുതല്‍ പരിശോധന സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിന് ആവശ്യമായ മെഷീനുകള്‍ തുടങ്ങിയവക്കാണ് ഫണ്ടനുവദിച്ചത്.

Sharing is caring!