മഞ്ഞളാം കുഴി അലി എം.എല്‍.എയുടെ നിരന്തര ഇടപെടലിലൂടെ തടസ്സങ്ങളെല്ലാം മറികടന്ന് പട്ടുകുത്ത് തിരുത്ത് പാലം യാഥാര്‍ത്ഥ്യത്തിലേക്ക്

മഞ്ഞളാം കുഴി അലി  എം.എല്‍.എയുടെ നിരന്തര  ഇടപെടലിലൂടെ തടസ്സങ്ങളെല്ലാം  മറികടന്ന് പട്ടുകുത്ത് തിരുത്ത്  പാലം യാഥാര്‍ത്ഥ്യത്തിലേക്ക്

പെരിന്തല്‍മണ്ണ:ഏലംകുളം പഞ്ചായത്തിലെ പട്ടുകുത്ത് തിരുത്ത് പ്രദേശത്തെയും പുലാമന്തോള്‍ പഞ്ചായത്തിലെ കട്ടുപാറയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മഞ്ഞളാം കുഴി അലി എം.എല്‍.എ നിര്‍വ്വഹിച്ചു. ഏലംകുളം പഞ്ചായത്തിലെയും പുലാമന്തോള്‍ പഞ്ചായത്തിലെയും ജനങ്ങളുടെ ഏറെ നാളത്തെ സ്വപ്നമാണ് ഈ പാലം വരുന്നതോടെ യാഥാര്‍ത്ഥ്യമാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ പാലത്തിന് വേണ്ടി എം.എല്‍.എ ഫണ്ട് വകയിരുത്തിയെങ്കിലും വിവിധ കാരണങ്ങളാല്‍ നിര്‍മ്മാണം നീണ്ടു പോവുകയായിരുന്നു. പാലം നിര്‍മാണം വൈകിയതിനാല്‍ കൂടുതലായി വേണ്ടി വന്ന തുക കൂടി എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച് നിരന്തരം ഇടപെടല്‍ നടത്തിയതിലൂടെയാണ് ഇപ്പോള്‍ നിര്‍മ്മാണം ആരംഭിക്കാനായതെന്ന് എം.എല്‍.എ അറിയിച്ചു.
നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനം യു ഡി എഫ് ചെയര്‍മാന്‍ സി. കേശവന്റെ അദ്ധ്യക്ഷതയില്‍ പെരിന്തല്‍മണ്ണ മണ്ഡലം ങഘഅ മഞ്ഞളാം കുഴി അലി നിര്‍വ്വഹിച്ചു. ചടങ്ങില്‍ സി. സുകുമാരന്‍, മുഹമ്മദ് കുട്ടി മാസ്റ്റര്‍ (പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട്) , ഷൈശാദ് (ഒന്നാം വാര്‍ഡ് മെമ്പര്‍ ), സൈഫുന്നീസ ( അഞ്ചാം വാര്‍ഡ് മെമ്പര്‍ ), സിറാജുദ്ധീന്‍ ഏലംകുളം, സലീം ഇയമട, സിദീഖ് വി. കെ, ഉമ്മര്‍ വി. കെ, ആശ മേക്കാട്ട് ( 14)ീ വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ത്തി ), സലീന പളളത്തൊടിമൂന്നാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്തി, ഇസ്മായില്‍ മാടായില്‍ എന്നിവരും, പുലാമന്തോള്‍ പഞ്ചായത്തിലെ ജനപ്രതിനിധികളും , നാട്ടുകാരും അടക്കം നിരവധിപേര്‍ പങ്കെടുത്തു. കുഞ്ഞാപ്പ മാസ്റ്റര്‍ ( മുസ്ലിം ലീഗ് പ്രസിഡന്റ്) സ്വാഗതവും,
ഇസ്ഹാഖ്.വി. കെ നന്ദിയും പറഞ്ഞു.

Sharing is caring!