വീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ ലോറി ഇടിച്ച് മലപ്പുറം കാളികാവിലെ 33കാരന് മരിച്ചു

മഞ്ചേരി : വീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ ലോറി ഇടിച്ച് മലപ്പുറം കാളികാവിലെ 33കാരന് മരിച്ചു. കാളികാവ് പുറ്റമണ്ണ പുത്തന്‍പീടിക മുഹമ്മദിന്റെ മകന് ഷെരീഫ് (33) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത സുഹൃത്ത് കൊളത്തൂര്‍ മൂര്‍ക്കനാട് പുഴിക്കുന്നത്ത് സൈതലവി (36) നെ പരിക്കുകളോടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് പാണ്ടിക്കാട് കൊടശ്ശേരിയിലാണ് അപകടം. പാണ്ടിക്കാടു നിന്നും വീട്ടിലേക്ക് പോകവെ എതിരെ പച്ചക്കറിയുമായി വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഷെരീഫ് തല്‍ക്ഷണം മരിച്ചു. പാണ്ടിക്കാട് എസ് ഐ കെ അബ്ദുല്‍ സലാം ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അടക്കാകുണ്ട് ജുമാ മസ്ജിദില്‍ ഖബറടക്കും. ഭാര്യ : ശബ്ന, മക്കള്‍: ഷഹിന്‍ ഷരീഫ്, ഷബിന് ഷരീഫ്, ഷഹ്ബ.
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]