മലപ്പുറത്തെ ഈ അഞ്ചാംക്ലാസുകാരന് ഹിന്ദി അനായാസം സംസാരിക്കാന്‍ പഠിച്ചത് ടിവി പരിപാടികള്‍ കണ്ടും കേട്ടും
മലപ്പുറം: കൊവിഡിനെ തുടര്‍ന്നുള്ള അപ്രതീക്ഷിത ലോക്ക് ഡൗണില്‍ വീണു കിട്ടിയ അവധി ദിനങ്ങള്‍ പലതരത്തിലാണ് വിദ്യാര്‍ഥികള്‍ വിനിയോഗിക്കുന്നത്. അവധി ദിനങ്ങള്‍ വിദ്യാര്‍ഥികള്‍ മനോഹരമാക്കി മാറ്റുന്നത് ഇപ്പോള്‍ നിത്യസംഭവമാണ്. എന്നാല്‍ താന്‍ ഉണ്ടാക്കുന്ന വസ്തുക്കളെ കുറിച്ച് ഹിന്ദിയില്‍ വിശദീകരണം നല്‍കുന്നതിലൂടെ ശ്രദ്ധേയനാകുകയാണ് പാണ്ടിക്കാട് പുക്കുത്ത് ജി എല്‍പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ സി അദിത്ത്.
ചിത്രം വരയ്ക്കാനും കടലാസ് ഉപയോഗിച്ച് മനോഹരമായ രൂപങ്ങള്‍ നിര്‍മ്മിക്കാനും അദിത്ത് മിടുക്കനാണ്. ഇവയെ കുറിച്ച് ഹിന്ദിയില്‍ വിശദീകരണം നടത്തുന്നതാണ് അദിത്തിന്റെ പ്രത്യേകത. സ്കൂളില്‍ ഹിന്ദി പഠിപ്പിക്കാന്‍ തുടങ്ങുന്നത് തന്നെ അഞ്ചാം ക്ലാസ് മുതലാണ്. എന്നാല്‍ അദിത്ത് എന്ന പത്തു വയസുകാരന് ഹിന്ദി അനായാസം സംസാരിക്കും. കുടുംബത്തില്‍ ഉള്ളവരാരും ഉത്തരേന്ത്യക്കാരോ, ഹിന്ദിയില്‍ പ്രാവീണ്യമുള്ളവരോ അല്ല. ടിവി പരിപാടികള്‍ കണ്ടും, കേട്ടുമാണ് ഇത്ര മനോഹരമായി ഹിന്ദി സംസാരിക്കുന്നത്. ആദ്യമൊക്കെ അനുകരിച്ച് പഠിച്ചത് പിന്നീട് അര്‍ഥം മനസിലാക്കി പ്രയോഗിക്കാന്‍ തുടങ്ങുകയായിരുന്നു. പുക്കൂത്തിലെ കാരയില്‍ ഹരീഷ് -സിന്ധു ദമ്പതികളുടെ ഏകമകനാണ് അദിത്ത്.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]