വാതില്‍ തുറന്ന് വീട്ടിലേക്ക് കയറിയതിന്റെ ആഹ്ലാദത്തിലാണ് ശ്രീജ

മലപ്പുറം: വാതില്‍ തുറന്ന് വീട്ടിലേക്ക് കയറിയതിന്റെ ആഹ്ലാദത്തിലാണ് ശ്രീജയ.
സ്വന്തം വീടൊരുങ്ങിയതിന്റെ അഭിമാനത്തോടെ അകം മുഴുവന്‍ നടന്ന് കാണുകയാണ്. ‘സ്വപ്നത്തില്‍ കിട്ടുമോ ഇത്ര നല്ല വീട്’ കുടുംബത്തിന് പുത്തന്‍ ജീവിതമേകിയ ‘ലൈഫി’ന് സന്തോഷം നിറഞ്ഞ കണ്ണുകളോടെ ശ്രീജയയുടെ എ പ്ലസ്- ‘പണി നടക്കുമ്പോഴും വീട് സന്ദര്‍ശിക്കാനും പ്രവൃത്തികള്‍ വിലയിരുത്താനും അവസരമുണ്ടായിരുന്നു. അയല്‍ക്കാരെ പരിചയപ്പെടാനും കഴിഞ്ഞു. കുടുംബശ്രീ യൂണിറ്റുണ്ടാക്കി ഭാരവാഹികളെ തെരഞ്ഞെടുത്തു.’- താമസം തുടങ്ങുന്ന ഫ്ലാറ്റിനോടുള്ള അപരിചതത്വം മാറിയതിന്റെ ആശ്വാസമുണ്ട് ശ്രീജയുടെ വാക്കുകളില്‍. ഒപ്പമുണ്ടായിരുന്ന മകന് അശ്വിനും പുതിയ വീടും പരിസരവും ഇഷ്ടമായി. രണ്ട് കിടപ്പുമുറി, ഒരു ഹാള്‍, കക്കൂസ്, അടുക്കള, ബാല്‍ക്കണി എന്നിവയടക്കം 599 ചതുരശ്ര അടിയാണ് ഒരു ഫ്ലാറ്റിന്റെ വിസ്തീര്‍ണം. കോണി റൂമും മറ്റ് പൊതു സൗകര്യങ്ങളും ചേരുന്നതോടെ ഒരാള്‍ക്ക് 718. 33 ചതുരശ്രയടി വിഹിതമാകും. 12 ഭവനങ്ങളടങ്ങുന്ന ഒരു അപ്പാര്‍ട്ട്മെന്റ് 11500 ചതുരശ്രയടിയാണ്. 25 ലക്ഷത്തോളം രൂപ മാര്‍ക്കറ്റ് വിലയുള്ള ഫ്ലാറ്റാണ് ഗുണഭോക്താവിന് ലഭിക്കുക.
നഗരസഭയില്‍ ആഘോഷപൂര്‍വം നടക്കേണ്ട ചടങ്ങുകള്‍ കോവിഡ് കാരണം
ചുരുക്കിയാണ് സംഘടിപ്പിച്ചത്. എങ്കിലും ജനുവരിയില്‍ കുടുംബസമേതം താമസിക്കാനെത്തുമ്പോള്‍ ഗൃഹപ്രവേശം ആഘോഷമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗുണഭോക്താക്കള്‍.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]