മലപ്പുറം ജില്ലയിലെ 60 തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനത്തേക്ക് വനിതകളെത്തും

മലപ്പുറം ജില്ലയിലെ 60 തദ്ദേശസ്ഥാപനങ്ങളുടെ  അധ്യക്ഷസ്ഥാനത്തേക്ക്  വനിതകളെത്തും

മലപ്പുറം: ജില്ലാ പഞ്ചായത്തും നാലു നഗരസഭകളുമുള്‍പ്പെടെ 60 തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനത്തേക്ക് വനിതകളെത്തും. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനം സംവരണംചെയ്തുള്ള തെരഞ്ഞെടുപ്പ് കമീഷന്‍ വിജ്ഞാപനം കഴിഞ്ഞദിവസം പുറത്തിറങ്ങി. 15 ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളില്‍ എട്ട് എണ്ണം സ്ത്രീകള്‍ക്കായി സംവരണംചെയ്തു. ഇതില്‍ ഒന്ന് പട്ടികജാതി സ്ത്രീക്കാണ്. 94 പഞ്ചായത്തുകളില്‍ 47 പ്രസിഡന്റ് സ്ഥാനം സ്ത്രീകള്‍ക്കാണ് (പട്ടികജാതി സ്ത്രീകള്‍ക്കായി അഞ്ച്). രണ്ട് നഗരസഭ, ഒരു ബ്ലോക്ക്, അഞ്ച് പഞ്ചായത്ത് അധ്യക്ഷസ്ഥാനം പട്ടികജാതി വിഭാഗത്തിനും ഒരു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ വിഭാഗത്തിനുമാണ്.
വിഭാഗവും
തദ്ദേശ സ്ഥാപനവും
നഗരസഭ
? പട്ടികജാതി: പെരിന്തല്‍മണ്ണ, പൊന്നാനി.
? സ്ത്രീ: കൊണ്ടോട്ടി, കോട്ടക്കല്‍, മഞ്ചേരി, തിരൂര്‍.
ബ്ലോക്ക് പഞ്ചായത്ത്
? പട്ടികജാതി: കാളികാവ്
? പട്ടികജാതി സ്ത്രീ: കൊണ്ടോട്ടി.
? സ്ത്രീ: നിലമ്പൂര്‍, അരീക്കോട്, കുറ്റിപ്പുറം, താനൂര്‍, വേങ്ങര, തിരൂരങ്ങാടി, പെരുമ്പടപ്പ്.
പഞ്ചായത്ത്
? പട്ടികജാതി സ്ത്രീ: വഴിക്കടവ്, കരുവാരക്കുണ്ട്, ഊര്‍ങ്ങാട്ടിരി, കുഴിമണ്ണ, മൂര്‍ക്കനാട്.
? സ്ത്രീ: പോത്തുകല്ല്, ചുങ്കത്തറ, ചേലേമ്പ്ര, വണ്ടൂര്‍, പാണ്ടിക്കാട്, തൃക്കലങ്ങോട്, തുവ്വൂര്‍, കരുളായി, കീഴുപറമ്പ്, ചീക്കോട്, മൊറയൂര്‍, പൊന്മള, കോഡൂര്‍, കീഴാറ്റൂര്‍, താഴേക്കോട്, പുലാമന്തോള്‍, അങ്ങാടിപ്പുറം, കുറുവ, പുഴക്കാട്ടിരി, ആതവനാട്, എടയൂര്‍, മാറാക്കര, കുറ്റിപ്പുറം, കല്‍പ്പകഞ്ചേരി, പൊന്മുണ്ടം, ചെറിയമുണ്ടം, തണലൂര്‍, വളവന്നൂര്‍, പറപ്പൂര്‍, തെന്നല, വേങ്ങര, നന്നമ്പ്ര, മൂന്നിയൂര്‍, വള്ളിക്കുന്ന്, തൃപ്രങ്ങോട്, തലക്കാട്, തിരുന്നാവായ, തവനൂര്‍, എടപ്പാള്‍, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്.
? പട്ടികവര്‍ഗം: ചാലിയാര്‍.
? പട്ടികജാതി: മുതുവല്ലൂര്‍, മമ്പാട്, കാളികാവ്, ആനക്കയം, തേഞ്ഞിപ്പലം.

Sharing is caring!