അവകാശ സംരക്ഷത്തിനുള്ള ശബ്ദം വര്‍ഗീയമായി കാണേണ്ടതില്ല: ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

മലപ്പുറം: സംവരണ വിഷയത്തിലെ പിന്നോക്കക്കാരുടെ അവകാശക സംരക്ഷണത്തിനു വേണ്ടിയുള്ള ശബ്ദം വര്‍ഗീയമായി കാണേണ്ടതില്ലന്നു ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. അര്‍ഹതപ്പെട്ട അവകാശം ചോദിക്കുകയാണ് ചെയ്യുന്നത്. ഡല്‍ഹിയില്‍ മോദിയും കൂട്ടരും ചെയ്യുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ മറ്റൊരു മുഖമാണ് സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. സംവരണ അട്ടിമറിക്കെതിരെ സമസ്തയുടെ നേതൃത്വത്തില്‍ നടത്തുന്ന പോരാട്ടങ്ങള്‍ ശ്ലാഘനീയമാണ്. സമസ്ത നടത്തുന്ന ഇത്തരം സമര പരിപാടികള്‍ക്ക് മുസ്ലിംലീഗ് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സംവരണ അവകാശ സംരക്ഷണത്തിന് വേണ്ടി മലപ്പുറം സുന്നി മഹലില്‍ നടന്ന സമസ്ത ഈസ്റ്റ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി അധ്യക്ഷനായി. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ , കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍ , അബ്ദുസ്സമദ് പൂക്കോട്ടൂര്‍,അസ്ഗറലി ഫൈസി പട്ടിക്കാട്, യു ശാഫി ഹാജി ചെമ്മാട്, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സലീം എടക്കര, അരിപ്ര അബ്ദുറഹിമാന്‍ ഫൈസി, കെ.ടി ഹുസൈന്‍ കുട്ടി മൗലവി, ഉമറുല്‍ഫാറൂഖ് ഫൈസി മണിമൂളി, സ്വാദിഖ് മാസ്റ്റര്‍ എടവണ്ണപ്പാറ പ്രസംഗിച്ചു.
സമസ്ത സംവരണ സംരക്ഷണ സമിതി ഈസ്റ്റ് ജില്ലാ സമിതിയെ തെരഞ്ഞെടുത്തു. പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.എ റഹ്മാന്‍ ഫൈസി , അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹാജി യു മുഹമ്മദ് ശാഫി എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും സലീം എടക്കര കണ്‍വീനറും അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ ട്രഷററായും തെരഞ്ഞെടുത്തു.ഹംസ റഹ് മാനി കൊണ്ടിപറമ്പ്, കെ.ടി ഹുസൈന്‍ കുട്ടി മൗലവി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, കാളാവ് സൈതലവി മുസ് ലിയാര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഉമറുല്‍ഫാറൂഖ് ഫൈസി മണിമൂളി എന്നിവര്‍ അംഗങ്ങളാണ്.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]