മലപ്പുറത്ത് വള്ളുവമ്പ്രത്ത് 24കാരന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

മലപ്പുറം: കൊണ്ടോട്ടി – മലപ്പുറം ദേശീയ പാതയില്‍ വള്ളുവമ്പ്രത്ത് കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വള്ളുവമ്പ്രം സ്വദേശി കോടാലി കൂനിങ്ങല്‍ ആശിഖിനെയാണ് വള്ളുവമ്പ്രം അങ്ങാടിയില്‍ മലപ്പുറം റോഡില്‍ ദേശീയപാതക്ക് സമീപത്തെ കെട്ടിടത്തിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ കാണാതായ ഇയാളെ അന്വേഷിച്ച് വരുന്നതിനിടെ നാട്ടുകാരാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.വള്ളുവമ്പ്രം കൂരിയേങ്ങല് പള്ളിത്തൊടി മുഹമ്മദ് ഷെരീഫിന്റെ മകന് ആഷിഖ് (24)നെയാണ് വള്ളുവമ്പ്രം ജങ്ഷനില്‍ മലപ്പുറം റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതരക്ക് വീട്ടില്‍ നിന്നിറങ്ങിയ ആഷിഖിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇന്നലെ രാവിലെ എട്ടരയോടെ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതാണെന്ന് സംശയിക്കുന്നു. കെട്ടിടത്തിന്റെ ടെറസില്‍ മുകളില്‍ ആഷിഖ് കൂട്ടുകാര്‍ക്കൊപ്പം സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എങ്കിലും എസ് ഐ ഷൈജല്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനും കൊവിഡ് പരിശോധനക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അവിവാഹിതനായ ആഷിഖിന്റെ മാതാവ് : സാഹിറ.
RECENT NEWS

മലപ്പുറത്തെ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് സമാപനം
മലപ്പുറം: സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വികസന പ്രവർത്തനങ്ങൾക്ക് വേണ്ടത് ഒന്നിച്ചുള്ള പ്രവർത്തനമെന്ന് പി. നന്ദകുമാർ എം.എൽ.എ. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കുന്നിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന [...]