കൊണ്ടോട്ടി ആര്.ടി.ഓഫീസില്‍ നിന്നും 9ലക്ഷം രൂപക്ക് വാഹന നമ്പര്‍ ലേലം വിളിച്ച് കൊണ്ടോട്ടിക്കാരന്‍ മുഹമ്മദ് റഫീഖ്
മലപ്പുറം: മലപ്പുറം ജില്ലയില്‍ പുതിയ ഒരു സബ് ആര്‍ടിഒ ഓഫീസ് കൂടി കഴിഞ്ഞദിവസം കൊണ്ടോട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സബ് ആര്‍ടിഒ ഓഫീസ് ആരംഭിച്ചതോടെ രജിസ്ട്രേഷനും മറ്റുമായി വാഹനങ്ങള്‍ അതിവേഗതയില്‍ തന്നെ കൊണ്ടോട്ടിയിലെ പുതിയ ഓഫീസില്‍ എത്തിക്കഴിഞ്ഞു. അതേസമയം കെഎല്‍ 10 തേടി ആരും കൊണ്ടോട്ടിയിലേക്ക് വരേണ്ട കെഎല്‍ 84 ആണ് കൊണ്ടോട്ടിയിലെ രജിസ്ട്രേഷന് തുടക്കം.
ആര്‍ടിഒ ഓഫീസ് തുടങ്ങി വളരെ ചുരുങ്ങിയ ദിവസം കൊണ്ട് കെഎല്‍- 84-0001 എന്ന മാസ്മരിക നമ്പര്‍ പുറത്തിറങ്ങിയപ്പോള്‍ സര്‍ക്കാരിന് ലഭിച്ചത് വന്‍ സാമ്പത്തിക നേട്ടമാണ്. ഒന്നരക്കോടി രൂപ വിലമതിപ്പുള്ള മെഴ്സിഡീസ് ബെന്സിന് ആണ് ആ നമ്പര്‍ ലഭിച്ചത് . കൊണ്ടോട്ടി കളോത്ത് ഒന്നാം മൈല്‍ സ്വദേശി മുഹമ്മദ് റഫീഖ് എന്ന 42 ക്കാരന് ആണ് ഈ മനോഹരമായ കെഎല്‍ -84-0001 എന്ന ലക്കി നമ്പര്‍ സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന ലേലത്തിലാണ് മുഹമ്മദ് റഫീഖ് ഈ നമ്പര്‍ സ്വന്തമാക്കിയത്. വെറും ലേലം അല്ല വാശിയേറിയ ലേലത്തില്‍ 9 ലക്ഷത്തി 1000 രൂപ കൊടുത്താണ് ഈ സ്വപ്ന നമ്പര്‍ സ്വന്തമാക്കിയത്. രണ്ട് പേരായിരുന്നു ലേലത്തില്‍ ഈ നമ്പറിനു വേണ്ടി പങ്കെടുത്തിരുന്നത്. റഫീക്കിന് പുറമേ പങ്കെടുത്തയാള്‍ ലേലത്തുക 10 ലക്ഷത്തിന് മുകളില്‍ പോകും എന്ന് കണ്ടതോടെ ലേലം ഉപേക്ഷിക്കുകയായിരുന്നു. ലേല തുക കൂടാതെ 25 ലക്ഷം രൂപ വാഹനത്തിന്റെ റോഡ് നികുതിയായും സര്‍ക്കാരിലേക്ക് ലഭിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]