പി. അബ്ദുല്‍ ഹമീദ് എം.എല്‍.എക്ക് കൊവിഡ്

പി. അബ്ദുല്‍ ഹമീദ്  എം.എല്‍.എക്ക്  കൊവിഡ്

മലപ്പുറം: വള്ളിക്കുന്ന് മണ്ഡലം എം.എല്‍.എ. പി. അബ്ദുല്‍ ഹമീദിന് കൊവിഡ് സ്ഥിരീകരിച്ചു. ചെറിയ തോതില്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതിനാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം വിശ്രമത്തിലായിരുന്നു എം.എല്‍.എ. ഇന്ന്
നടത്തിയ കൊവിഡ് ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ സ്വയം ക്വാറന്റയിനില്‍ പോവണമെന്ന് എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.


മലപ്പുറം ജില്ലയില്‍ 467 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ മൂന്ന്) 467 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സക്കീന അറിയിച്ചു. അതേസമയം ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം 945 പേരാണ് രോഗമുക്തരായത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഭൂരിഭാഗം പേര്‍ക്കും രോഗബാധിച്ചത്.


ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീനില്‍ കഴിയണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!