ഒരാഴ്ച മുമ്പ് നിക്കാഹ് കഴിഞ്ഞ മലപ്പുറത്തെ 26കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

ഒരാഴ്ച മുമ്പ് നിക്കാഹ്  കഴിഞ്ഞ മലപ്പുറത്തെ 26കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

മലപ്പുറം: ഒരാഴ്ച മുമ്പ് നിക്കാഹ് കഴിഞ്ഞ മലപ്പുറം മമ്പുറംസ്വദേശിയായ 26കാരന്‍ ഗുഡ്സ് ഓട്ടോയില്‍ വീടുകള്‍ തോറും മത്സ്യ വില്‍പന നടത്തുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. മമ്പുറം പതിനാറുങ്ങല്‍ വടക്കംതറി ഇബ്രാഹിമിന്റെ മകന്‍ അന്‍സാര്‍ (26) ആണ് ഇന്നു രാവിലെ പത്തരയോടെ കുഴഞ്ഞു വീണ് മരിച്ചത്. ഗുഡ്സ് ഓട്ടോയില്‍ വീടുകള്‍ തോറും മത്സ്യ വില്‍പന നടത്തുന്നതിനിടെ ചോലക്കല്‍ ഭാഗത്തുവെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരാഴ്ചമുന്‍പാണ് അന്‍സാറിന്റെ നിക്കാഹ് കഴിഞ്ഞത്. മാതാവ്: ആസ്യ. സഹോദരങ്ങള്‍: അന്‍സാര്‍,ആസിദ.

Sharing is caring!