സ്‌നേഹാലയം അഭയ മന്ദിരം; ലോഗോ പ്രകാശനം ചെയ്തു

സ്‌നേഹാലയം  അഭയ മന്ദിരം; ലോഗോ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: തെരുവോരം ഡെസ്റ്റിറ്റിയൂട്ട് കെയര്‍ കേരളയുടെ കീഴില്‍ കണ്ണമംഗലം പഞ്ചായത്തില്‍ ആരംഭിക്കുന്ന സ്‌നേഹാലയം അഭയ മന്ദിരത്തിന്റെ ലോഗോ ചിത്രകാരി സി.എച്ച്. മാരിയത്ത് ഡയറക്ടര്‍ റമീഷ ബക്കറിന് നല്‍കി പ്രകാശനം ചെയ്തു. ആരോരുമില്ലാതെ തെരുവില്‍ കിടക്കുന്നവര്‍ക്കും ജീവിതത്തില്‍ ഒറ്റപ്പെട്ടുവര്‍ക്കും കെയര്‍ ഹോം, പകല്‍വീട്, ബാലാമന്ദിരം എന്നിവ പ്രവര്‍ത്തിക്കും. വ്യവസായിയും തലാല്‍ ഗ്രൂപ്പ് എം.ഡിയുമായ ചൊക്ലി സലാം ഹാജി സൗജന്യമായി നല്‍കിയ സ്ഥലത്താണ് മന്ദിരം ഒരുക്കുന്നത്. ചടങ്ങില്‍ സ്‌നേഹാലയം പ്രസിഡന്റ് സി. ഷാജി നസീര്‍, തെരുവോരം ചെയര്‍മാന്‍ കെ.പി. സുധീര്‍, സെക്രട്ടറി ടി.വി. ശശികുമാര്‍, മുനീര്‍ പടപ്പറമ്പ്, റമീഷ ബക്കര്‍, അമീര്‍ മൂടുംപുറം, ഷബീര്‍ അരീക്കന്‍ എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!