ആനമങ്ങാട് ഉഷാസുരേഷിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

ആനമങ്ങാട് ഉഷാസുരേഷിന്റെ  കവിതാസമാഹാരം പ്രകാശനം ചെയ്തു

പെരിന്തല്‍മണ്ണ: ആനമങ്ങാട് സ്വദേശിനി ഉഷാസുരേഷിന്റെ പ്രഥമ കവിതാസമാഹാരം ‘ഭ്രമയാമങ്ങള്‍’ പ്രകാശനം ചെയ്തു.ആനമങ്ങാട് കൃഷ്ണന്‍ നായര്‍സ്മാരക വായനശാലയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും പൂന്താനം സാഹിത്യ പുരസ്‌കാര ജേതാവുമായ കെഎം സേതുമാധവന്‍ പ്രകാശനം നിര്‍വഹിച്ചു. വായനശാല പ്രസിഡണ്ട് സിവി ബാലസുബ്രഹ്മണ്യന്‍ പുസ്തകം ഏറ്റുവാങ്ങി. കോഴിക്കോട് സാഹിത്യ പബ്ലിക്കേഷന്‍സ് ആണ് പുസ്തകത്തിന്റെ പ്രസാദകര്‍.ഇന്ദു ശ്രീനാഥ് പുസ്തകപരിചയപ്പെടുത്തി. പി നാരായണന്‍കുട്ടി,ടിപി മോഹന്‍ദാസ് അധ്യക്ഷം വഹിച്ചു.പി സ്വര്‍ണ്ണലത,എന്‍. പീതാംബരന്‍,പി ഗോപിനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു..

Sharing is caring!