സ്വന്തമായി നിര്‍മ്മിച്ച ഇന്‍ക്യുബേറ്ററില്‍ മുട്ട വിരിയിച്ച് അത്ഭുതം സൃഷ്ടിച്ച് മലപ്പുറം രാമപുരം പള്ളിപ്പടി സ്വദേശിയായ പിലാപറമ്പില്‍ സമീര്‍

സ്വന്തമായി നിര്‍മ്മിച്ച  ഇന്‍ക്യുബേറ്ററില്‍ മുട്ട  വിരിയിച്ച് അത്ഭുതം സൃഷ്ടിച്ച്  മലപ്പുറം രാമപുരം പള്ളിപ്പടി  സ്വദേശിയായ പിലാപറമ്പില്‍  സമീര്‍

മലപ്പുറം: സ്വന്തമായി നിര്‍മ്മിച്ച ഇന്‍ക്യുബേറ്ററില്‍ മുട്ട വിരിയിച്ച് അത്ഭുതം സൃഷ്ടിച്ച് മലപ്പുറം രാമപുരം പള്ളിപ്പടി സ്വദേശിയായ പിലാപറമ്പില്‍ സമീര്‍. പിലാപറമ്പില്‍ അബ്ദുള്ള-സൈനബ ദമ്പതികളുടെ ഇളയ മകനായ സമീറാണ് സ്വന്തമായി നിര്‍മ്മിച്ച ഇന്‍ക്യുബേറ്ററില്‍ കോഴിമുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ ഇറക്കിയത്.
എട്ടുവര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി തിരിച്ചെത്തിയ സമീര്‍ മലപ്പുറത്ത് ചെറിയ ഒരു മൊബൈല്‍ റിപ്പയറിംഗ് ഷോപ്പ് ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഏത് സമയവും കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കാന്‍ കഴിയുന്ന തരത്തില്‍ ഇന്‍ക്യുബേറ്റര്‍ ഉണ്ടാക്കുക എന്ന ആശയം ഉദിക്കുകയും പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇത് വിജയിച്ചതും. പരീക്ഷണത്തില്‍ വിജയം കണ്ട സമീറിനെ തേടി പുതിയ പരീക്ഷണകള്‍ക്കിറങ്ങുന്ന ആളുകള്‍ എത്തി തുടങ്ങി. എട്ടിലധികം ഇന്‍ക്യൂബേറ്ററുകള്‍ക്ക് ഇതിനകം ഓര്‍ഡര്‍ ലഭിച്ചതായും ചുരുങ്ങിയ ചെലവില്‍ ആളുകള്‍ക്കിത് നല്‍കാന്‍ സാധിക്കുമെന്നും സമീര്‍ പറയുന്നു. ആവശ്യക്കാരായ ആളുകള്‍ക്ക് സ്വന്തമായി ഇന്‍വെര്‍റ്റര്‍ എത്തിച്ച് നല്‍കുമെന്നും ഇന്‍ക്യുബേറ്ററില്‍ വീട്ടില്‍ തന്നെ ഉണ്ടായ മുട്ടയും വെച്ചു നല്‍കുമെന്നും സമീര്‍ പറഞ്ഞു.
ഇന്‍ക്യുബേറ്ററില്‍ ആവശ്യം വേണ്ട താപനില നിലനിര്‍ത്തിയാണ് 40 ലധികം കുഞ്ഞുങ്ങളെ വിരിയിക്കാവുന്ന മെഷീന്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ചെറുപ്പം മുതലേ ഇത്തരം പരീക്ഷണങ്ങളില്‍ സമീറിന് വലിയ പ്രിയമാണ്. ഇതുകൊണ്ട് തന്നെയാണ് ടെലിവിഷന്‍ റിപ്പയറിംഗ് രംഗത്ത് നിന്നും സ്വന്തം മിടുക്കുകൊണ്ട് മൊബൈല്‍ റിപ്പയറിംഗ് രംഗത്തെതിയതും. കോഴി, പ്രാവ്, മീന്‍, മുയല്‍ എന്നിവ ചെറുപ്പം മുതലേ കൃഷി ചെയ്തുവരുന്നു. ഏറ്റവും അവസാനമായി വീട്ടില്‍ വെച്ച് തന്നെ സ്വന്തയായി അക്വേറിയം നിര്‍മ്മിച്ച് പരീക്ഷണം നടത്തി വിജയിച്ചിരിക്കുകയാണ് സമീര്‍. വിവിധതരം കൃഷിയുമായി മുന്നേറുന്ന സമീറിന് പിന്തുണയുമായി മാതാപിതാക്കളും ഭാര്യ നജ്മുന്നീസയും, മക്കളും, സഹോദരന്‍ അനീസുദ്ധീനും കൂടെയുണ്ട്.

Sharing is caring!