രണ്ടര കോടി രൂപ ചെലവില്‍ വേങ്ങര പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കും

രണ്ടര കോടി രൂപ  ചെലവില്‍ വേങ്ങര  പോലീസ് സ്റ്റേഷന്‍  നിര്‍മ്മിക്കും

വേങ്ങര : രണ്ടര കോടി രൂപ ചെലവില്‍ വേങ്ങര പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നവംബര്‍ 4 ന് രാവിലെ 11 മണിക്ക് അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ നിര്‍വഹിക്കും. പി. കെ കുഞ്ഞാലിക്കുട്ടി എം പി മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ ഹഖ്, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലന്‍ കുട്ടി, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലില്‍, ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്റഫ്, പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി, എ ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈദ കുപ്പേരി എന്നിവര്‍ പങ്കെടുക്കും. വേങ്ങര ടൗണിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന കെട്ടിടത്തിന് എം എ്ല്‍ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ആധുനിക സൗകര്യത്തോട് കൂടി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയാണ് കെട്ടിടം പണി പൂര്‍ത്തീകരിക്കുക. ദീര്‍ഘകാലമായി നിലവില്‍ വാടക കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.

Sharing is caring!